ഉച്ചയ്ക്ക് വയറുനിറയെ ആഹാരം കഴിച്ചിട്ട് നീണ്ടുനിവർന്നു കിടന്നു ഉറങ്ങാൻ തോന്നാറില്ലേ? അതിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയാമോ? ഇതൊന്ന് വായിക്കൂ
ഉച്ചയ്ക്ക് വയറുനിറയെ ആഹാരം കഴിച്ചിട്ട് നീണ്ടുനിവർന്നു കിടന്നു ഉറങ്ങാൻ തോന്നാറില്ലേ നമുക്ക്? പലർക്കും ആഹാരശേഷമുള്ള ഉച്ചയുറക്കം ഒരു ശീലമാണ്.
പ്രത്യേകിച്ച് കോവിഡ് കാലത്ത് വെറുതെ വീട്ടിൽ ഇരിക്കുന്നവർക്ക് ഒക്കെ ഈ ഒരു ശീലം പതിവായിരിക്കുന്നു. അതിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയേണ്ടേ? ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത് എന്താണെന്ന് നോക്കാം.
"ചോറിൽ കര്‍ബോഹൈഡ്രേറ്റ് കൂടുതലാണ് . അതുകൊണ്ട് ചോർ കഴിച്ചാല്‍ മയക്കം വരുന്നത് സ്വാഭാവികമാണ്. കാര്‍ബോഹൈഡ്രേറ്റ്ഉള്ള ഏത് ഭക്ഷണവും ഉറക്കം വരുത്തും. ഇവയിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹനസമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുന്നു . ഗ്ലൂക്കോസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട് .
ഇത് 'ട്രിപ്‌റ്റോഫാന്‍' എന്ന ഘടകത്തിന്റെ ഉത്പാദനത്തിലേക്കും അത് 'സെറട്ടോണിന്‍', 'മെലട്ടോണിന്‍' എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിലേക്കും നയിക്കുന്നു. 'സെറട്ടോണിന്‍', 'മെലട്ടോണിയന്‍' എന്നീ ഹോര്‍മോണുകള്‍ 'ഹാപ്പി ഹോര്‍മോണ്‍' ആണ്. സന്തോഷവും സമാധാനവും തോന്നാൻ ഇവ കാരണമാകുന്നത് .
ഭക്ഷണശേഷം ഉറങ്ങേണ്ടെന്നുള്ളവർക്ക് മാർഗമുണ്ട് വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒന്നിച്ച് കഴിക്കരുത് . ഒരു നേരം ചെറിയ അളവില്‍ മാത്രം കഴിക്കുക. വലിയ അളവില്‍ കഴിക്കുമ്പോള്‍ വലിയ രീതിയില്‍ തന്നെ ഗ്ലൂക്കോസ് ഉണ്ടാവുകയും ഹോര്‍മോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു. അപ്പോൾ ഈ കാര്യം ഓർമ്മയിൽ ഉണ്ടായിരിക്കുമല്ലോ.
https://www.facebook.com/Malayalivartha