ബ്രേക്ക് ഫാസ്റ്റില്‍ ഈ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ആരോഗ്യം 'ബൈ' പറഞ്ഞ് പോകും! സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ശീലമാക്കൂ..
നമ്മുടെ ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കുന്നത് ബ്രേക്ക്ഫാസ്റ്റ്. രാത്രിയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ദിവസത്തേയ്ക്കു മുഴുവനും വേണ്ടുന്ന ഊര്‍ജം ശരീരം സംഭരിയ്ക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. എന്നാല്‍ ജോലി തിരക്കുകളും മറ്റ് പല കാര്യങ്ങളും കൊണ്ട് പ്രഭാതഭക്ഷണം മുടക്കുന്ന നിരവധി പേരുണ്ട്.
അത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ടു തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എല്ലുകള്‍ക്ക് ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. ഒരു വ്യക്തിയ്ക്ക് പ്രതിദിനം 50 ഗ്രാം പ്രോട്ടീന്‍ ലഭിക്കേണ്ടതുണ്ടെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) വ്യക്തമാക്കുന്നു.
പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകള്‍ ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നു. ഇറച്ചിയും മുട്ടയും മീനും പയറുവര്‍ഗ്ഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ബ്രേക്ഫാസ്റ്റിലൂടെ തടി കുറയ്ക്കാമെന്നാണ് സി.എസ്.ഐ.ആര്‍.ഒ നടത്തിയ പഠനത്തില്‍ പറയുന്നത്.പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇതാണ്.
മുളപ്പിച്ച പയര്‍
മുളപ്പിച്ച ചെറുപ്പയര്‍ പ്രോട്ടീന്‍ സമ്ബുഷ്ടമായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുളപ്പിച്ച പയര്‍.
നട്സുകള്‍
പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് നട്സുകള്‍. ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവ പ്രോട്ടീന്റെ ഏറ്റവും ഉയര്‍ന്ന ഉറവിടങ്ങളാണ്. ഇരുമ്ബ്, കാല്‍സ്യം, വൈറ്റമിന്‍ എ, ബി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ. ദിവസവും ഒരുപിടി നട്‌സ് വെറും വയറ്റില്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഓട്സ്
ഓട്സില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ മാത്രമല്ല, ലയിക്കുന്ന നാരുകളുടെ കലവറ കൂടിയാണ്. കൂടാതെ, ഇവ ദഹിക്കാന്‍ എളുപ്പവുമാണ്. ഒരു ചെറിയ കപ്പ് ഓട്സില്‍ 12 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ വെള്ള
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന മറ്റൊരു ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസില്‍ വര്‍ധിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഒരു മുട്ടയില്‍ ആറ് പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
https://www.facebook.com/Malayalivartha