ചോളത്തിന്റെ ഗുണങ്ങള്‍ ചെറുതല്ല.., ! പ്രമേഹ രോഗികള്‍ക്ക് ഉത്തമം, അറിയാം ചോളത്ത കുറിച്ച്
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ധാന്യങ്ങള്‍. ആരോഗ്യം നിലനിറുത്താന്‍ ധാന്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സാധാരണയായി അരി, ഗോതമ്പ്, റാഗി പോലുള്ള ധാന്യങ്ങളാണ് നമ്മള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ അധികം ഉപയോഗിക്കാത്ത ചോളത്തില്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ആണ അടങ്ങിയിട്ടുണ്ട്.
ചോളത്തില്‍ അടങ്ങിയിട്ടുള്ള ആന്തോസയാനിനുകളും ഫ്‌ലേവനോയിഡുകളും ഫ്രീ റാഡിക്കലുകള്‍ അകറ്റുകയും, അതിലൂടെ ശരീരത്തിന്റെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇന്‍സുലിന്‍ സ്രവവും സംവേദന ക്ഷമതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്ക് നല്ലതാണ് ചോളം. കൂടാതെ വൃക്കസംബന്ധമായ തകരാറുകള്‍ തടയുകയും ചെയ്യുന്നു.
ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ഫൈറ്റോകെമിക്കലുകളും വീക്കങ്ങളില്‍ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കുന്നു. ആരോഗ്യകരമായ ശരീരത്തിന് കഴിക്കാവുന്ന പ്രധാനപ്പെട്ടൊരു ധാന്യമാണ് ചോളം. ധാരാളം അയണ്‍ അടങ്ങിയ ചോളം കഴിക്കുന്നതിലൂടെ വിളര്‍ച്ചയെ തടയാന്‍ സാധിക്കും. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും ഉത്തമമാണ് ചോളം.
https://www.facebook.com/Malayalivartha