വെറും വയറ്റിൽ കഴിച്ചുകൂടാത്ത നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്;മുട്ടൻ പണി കിട്ടും;അവയിൽ നമ്മുടെ ഇഷ്ട്ടപ്പെട്ട ഭക്ഷണങ്ങളും !
''രാവിലെ പ്രഭുവിനെപ്പോലെ ഉച്ചയ്ക്ക് സാധാരണക്കാരനെ പോലെ രാത്രി ഭിക്ഷക്കാരനെ പോലെ'' ആഹാരം കഴിക്കുന്നതിനെ കുറിച്ച് പഴമക്കാർ പറയുന്ന ഒരു ചൊല്ലാണിത്. രാവിലെത്തെ ഭക്ഷണത്തിനാണ് കൂടുതൽ പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ നല്ല ആരോഗ്യപ്രദമായ ആഹാരം രാവിലെ നാം കഴിക്കണം. ഒന്നും നോക്കണ്ട ഒരു രാജാവിനെ പോലെ സമൃദ്ധമായി തന്നെ രാവിലത്തെ ആഹാരം കഴിക്കണം.
എങ്കിലും ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം കേട്ടോ. വെറും വയറ്റിൽ കഴിച്ചുകൂടാത്ത നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അവയെ എങ്ങാനും വെറുംവയറ്റിൽ കഴിച്ചാൽ മുട്ടൻ പണി കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. രാവിലെ വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങള്‍ നോക്കാം.
വെറും വയറ്റില്‍ പഴം കഴിക്കുന്നത് രക്തത്തിലെ അളവില്‍ മാറ്റം വരാന്‍ കാരണമാകുന്നു. ഇതിന് കാരണം മഗ്നീഷ്യത്തിന്റെ അളവ് കൂടുന്നതാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പഴം വെറുംവയറ്റിൽ കഴിക്കരുത്. സിട്രസ് പഴങ്ങളായ ഓറഞ്ച്, പേരയ്ക്ക എന്നിവ കുടലില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഗ്യാസ്ട്രൈറ്റിസ് (gastritis), ഗ്യാസ്ട്രിക് അള്‍സര്‍ (gastric ulcer) എന്നി രോഗാവസ്ഥയിലേക്ക് നയിക്കും.
അത്തരം പഴങ്ങളില്‍ നാരുകളും ഫ്രക്ടോസും അമിതമായി അടങ്ങിയിരിക്കുന്നുണ്ട്. അതുകൊണ്ട് വെറും വയറ്റില്‍ കഴിച്ചാല്‍ ദഹനവ്യവസ്ഥയെ ബാധിക്കും. ജ്യൂസുകള്‍ കുടിക്കുന്നത് പാന്‍ക്രിയാസില്‍ ഒരു അധിക ഭാരം നല്‍കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് രൂപത്തിലുള്ള പഞ്ചസാര കരളിനെ പ്രതികൂലമായി തന്നെ ബാധിക്കും.
വെറുംവയറ്റിൽ ജ്യൂസുകള്‍ കുടിക്കരുത്. വെറും വയറ്റില്‍ മധുരം കഴിക്കരുത്. വെറും വയറ്റില്‍ മധുരം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല . ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തും. സ്ഥിരമായി ഇങ്ങനെ സംഭവിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത ഉണ്ട്.
ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള വിഭവങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യതയുണ്ട് . ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും കാരണമാകും. ദഹനക്കേടിലേക്കും നയിക്കും . വേവിക്കാത്ത പച്ചക്കറികള്‍ രാവിലെ വെറുംവയറ്റിൽ കഴിക്കരുത് . ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കും. രാവിലെ കുടിക്കുന്ന കാപ്പിയും കുഴപ്പക്കാരനാണ് .
ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിച്ചാല്‍ അസിഡിറ്റി ഉണ്ടാകും. ദഹനവ്യവസ്ഥയിലെ ഹൈഡ്രോക്രോറിക് ആസിഡിന്‍റെ സ്രവത്തെ ഇത് ഉത്തേജിപ്പിക്കുന്നു. ഗ്യാസ്ട്രൈറ്റിസിന് കാരണമാകും. സലാഡുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത പച്ചക്കറികളില്‍ നാരുകള്‍ നിറഞ്ഞിരിക്കുന്നു, ഇത് വെറുംവയറ്റിൽ കഴിക്കുമ്പോള്‍, വയറിന് അധിക ഭാരം നല്‍കുകയും വായുകോപത്തിനും വയറു വേദനയ്ക്കും കാരണമാവുകയും ചെയ്യും.
വെറുംവയറ്റിൽ പുളിപ്പിച്ച പാല്‍ ഉല്‍പന്നമായ തൈര്ല്‍ കഴിക്കരുത്. ഇത് തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ്, ബാക്ടീരിയകളെ ആമാശയത്തിലെ ഉയര്‍ന്ന അസിഡിറ്റി കാരണം ഫലപ്രദമല്ലാതാക്കുന്നു. ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ ആമാശയം ഹൈഡ്രോക്രോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. അസിഡി ഉണ്ടാകുകയും ചെയ്യുന്നു.
സോഫ്റ്റ് ഡ്രിങ്കുകള്‍ വെറുംവയറ്റിൽ കുടിക്കരുത്. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവയിലേക്ക് നയിക്കും.
https://www.facebook.com/Malayalivartha