ദിവസം നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവ് എങ്ങനെയാണ്? കൂടുതൽ കഴിച്ചാൽ ദോഷകരമാകുമോ...
കുട്ടികൾ മുതൽ ചില മുതിർന്നവർക്കുവരെ ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് പഞ്ചസാര. എന്നാൽ ഇതിനെ അറിയപ്പെടുന്നത് വൈറ്റ് പോയ്സൺ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ഇത് അതേ രൂപത്തില്‍ കഴിയ്ക്കണം എന്നില്ല, പല രൂപത്തില്‍ നമ്മുടെ ശരീരത്തില്‍ എത്തും.
ഞ്ചസാര എന്നത് എംറ്റി കലോറിയാണ്. അതായത് ശരീരത്തിന് ഉപയോഗമില്ലാത്ത, അതേ സമയം ദോഷം ചെയ്യുന്ന കലോറി. മദ്യം പോലുളളവയിലും ഇത്തരം കലോറിയാണ് ഉള്ളത്. പഞ്ചസാര പല തരത്തിലെ അപകടങ്ങള്‍ക്കും കാരണമാകുന്നു. ആരോഗ്യത്തേയും സൗന്ദര്യത്തേയുമെല്ലാം ഒരു പോലെ ബാധിയ്ക്കുന്ന ഘടകമാണിത്.
പഞ്ചസാര രക്തത്തില്‍ പമ്പിംഗ് വ്യത്യാസം വരുത്തി ബിപി സാധ്യത കൂട്ടുന്നു. രക്തക്കുഴലിലെ കോശാരോഗ്യം നശിപ്പിയ്ക്കും. സ്‌ട്രോക്ക് സാധ്യത കൂട്ടും. ഇതു പോലെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാം. ലിപോപ്രോട്ടീന്‍ ടെസ്റ്റ് നടത്തിയാല്‍ ഇതിന്റെ അളവ് കൂടുവാന്‍ ഒരു വില്ലന്‍ മധുരമാണ്.
ഇതു പോലെ പ്രമേഹം ഇതുണ്ടാക്കുന്ന മറ്റൊരു ദോഷമാണ്. തുടര്‍ച്ചയായി ഇത്തരം എംറ്റി കലോറി നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ശരീരത്തില്‍ വളരുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹം പോലെയുളള രോഗങ്ങള്‍ക്ക് കാരണമാകും.
ഇതു പോലെ കരളിലെ കോശങ്ങളെ ഇത് നശിപ്പിയ്ക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ളവയ്ക്ക് ഒരു കാരണം ഇതാണ്. ഇതു പോലെ കാര്‍ബോഹൈഡ്രേറ്റ് കൂടുന്നത്. കരളിന് പഞ്ചസാര കൂടുതല്‍ കഴിയ്ക്കുമ്പോള്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു. ഇത് ഫാറ്റി ലിവര്‍, അമിത വണ്ണം പോലുള്ള പല രോഗങ്ങളും ഉണ്ടാക്കുന്നു. ഇതു പോലെ കരള്‍വീക്കവും കണ്ടു വരുന്നു.
സാധാരണ മദ്യം കഴിച്ചാലുണ്ടാകുന്നവര്‍ക്കുണ്ടാകുന്ന കരള്‍ വീക്കം മദ്യപിയ്ക്കാത്തവര്‍ക്ക് ഇതു വരുന്നതിന്റെ ഒരു കാരണം ഇതു പോലെ പഞ്ചസാരയാണ്. ഇതു പോലെ പല്ലിന്റെ ആരോഗ്യം കളയുന്നത് ഇതാണ്. പല്ലുകളിലെ പോടുണ്ടാക്കുന്നതില്‍ പ്രധാന വില്ലന്‍ പഞ്ചസാരയാണ്. വായിലെ ബാക്ടീരിയ പഞ്ചസാരയുമായി ചേര്‍ന്ന് ലാക്ടിക് ആസിഡ് ഉണ്ടാക്കുന്നു. ഇത് പല്ല് കേടാക്കുന്നു. ഇതു പോലെ നല്ല ഉറക്കത്തിന് തടസം നില്‍ക്കുന്ന ഒന്നാണ് പഞ്ചസാരയുടെ ഉപയോഗം. രാത്രി മധുരം കൂടുതല്‍ കഴിയ്ക്കുക, അമിത വണ്ണം എന്നിവയെല്ലാം തന്നെ രാത്രി ഉറക്കം കുറയ്ക്കുന്ന ഘടകങ്ങളാണ്.
https://www.facebook.com/Malayalivartha