നീലച്ചായയുടെ ഗുണങ്ങള്‍ അറിയുമോ..! ഭംഗി മാത്രമല്ല, ഗുണവും ഏറെയാണ്, ഇനി മുതല്‍ പരീക്ഷിച്ച് നോക്കൂ
വീടുകളിലും തൊടിയിലും കാണുന്ന പുഷ്പമാണ് ശംഖുപുഷ്പം. എന്നാല്‍ ഇതുകൊണ്ട് ഒരിക്കലെങ്കിലും ചായ തയ്യാറാക്കി കുടിച്ചിട്ടുണ്ടോ. നല്ല നിറവും ഗുണവും ശംഖുപുഷ്പത്തിന്റെ വേറിട്ട രുചിയുമുള്ള ചായ ശംഖുപുഷ്പം കൊണ്ട് തയ്യാറാക്കാം. ചായ കുടി അത്ര ഇഷ്ടമില്ലാത്തവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ഒന്നാണ് ശംഖുപുഷ്പത്തിന്റെ ചായ.
സ്ഫടിക ഗ്ലാസില്‍ നല്ല നീല നിറമുള്ള ചായ കാണാന്‍ തന്നെ വല്ലാത്ത ഭംഗിയാണ്. ഭംഗി മാത്രമല്ല, ഗുണവും ഏറെയാണ്. മാനസിക പിരിമുറക്കങ്ങള്‍ ഗണ്യമായി കുറയക്കാന്‍ ശംഖുപുഷ്പത്തിന്റെ ചായ നല്ലതാണ്. ഇത് സ്ഥിരമായി കഴിക്കുകയാണെങ്കില്‍ പെട്ടെന്നുള്ള ക്ഷോഭം, വിഷാദ പ്രകൃതം എന്നിവ കുറക്കാന്‍ കഴിയുമെന്നാണ് ചില ആയുര്‍വ്വേദ ചികിത്സകര്‍ പറയുന്നത്.
ബുദ്ധിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാന്‍ ശംഖുപുഷ്പം ഉപയോഗിച്ചുള്ള മരുന്നുകള്‍ പണ്ടു തന്നെ ഉപയോഗിക്കാറുണ്ട്. ശംഖുപുഷ്പത്തിന്റെ ചായ ഗര്‍ഭിണികള്‍ കഴിക്കരുത് എന്ന നിര്‍ദേശവുമുണ്ട്. ഇനിയെങ്ങനെ ഈ ചായ തയ്യാറാക്കാം എന്നു നോക്കാം.
വെട്ടിത്തിളച്ച രണ്ട് ഗ്ലാസ്സ് വെള്ളത്തിലേയ്ക്ക് നല്ല വിരിഞ്ഞ മൂന്നോ നാലോ നീല ശംഖുപുഷ്പം ഇട്ട് കുറച്ചുസമയം അടച്ചുവെക്കുക. കുറച്ചു കഴിഞ്ഞ് എടുക്കുമ്പോള്‍ നീലനിറമെല്ലാം വെള്ളത്തില്‍ നിറഞ്ഞിട്ടുണ്ടാകും.
ഇത് എടുത്തുമാറ്റി അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചാല്‍ ശംഖുപുഷ്പച്ചായ തയ്യാറായി. തിളക്കുന്ന വെള്ളത്തില്‍ പട്ടയോ ഏലക്കയോ ഇഞ്ചിയോ ചേര്‍ത്താല്‍ വ്യത്യസ്തമായ രുചിയിലുള്ള ചായയാക്കി ഇതിനെ മാറ്റാം. ഇതോടെ ശംഖുപുഷ്പത്തിന്റെ ഗുണങ്ങള്‍ക്കൊപ്പം മറ്റ് ഗുണങ്ങള്‍ കൂടി ആസ്വദിക്കാം.
https://www.facebook.com/Malayalivartha