രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും മികച്ചത്, എന്നാല്‍ ഗര്‍ഭിണികള്‍ സീതപ്പഴം കഴിക്കാമോ?! അറിയാം ഈ വിവരങ്ങള്‍
നാട്ടിന്‍പുറത്തെ മിക്ക വീടുകളിലും കാണുന്ന പഴമാണ് സീതപ്പഴം അഥവാ കസ്റ്റാര്‍ഡ് ആപ്പിള്‍. ഇത് രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ്. വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് സീതപ്പഴം. ഗര്‍ഭകാലത്ത് സീതപ്പഴം കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
ഇതില്‍ വിറ്റാമിന്‍ എ, ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് വളരെയധികം സ്വാധീനിക്കുന്നു. ഇതിലെ വിറ്റാമിന്‍ ബി 6 ഗര്‍ഭകാലത്തുണ്ടാവുന്ന മനം പിരട്ടലിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഗര്‍ഭകാലത്ത് ഹിമോഗ്ലോബിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കാം. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി സീതപ്പഴം കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
ഫൈബര്‍ കലവറയാണ് സീതപ്പഴം. ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ദഹന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. കസ്റ്റാര്‍ഡ് ആപ്പിളിലെ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha