ധാരാളം ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും ഇവയുടെ ദഹനത്തിന് സമയം കൂടുതല്‍ വേണം; നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് പൊറോട്ട നയിക്കും; പൊറോട്ടയുടെ ദോഷ വശങ്ങൾ ഇതൊക്കെയാണ്
പൊറോട്ടയും ബീഫും...ആഹാ ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു അല്ലേ? വളരെ പെട്ടെന്ന് മലയാളികളുടെ ആഹാര വിഭവങ്ങളിൽ കടന്ന് കൂടിയ ഒരു ഭക്ഷണമാണ് പൊറോട്ട. ഈ ആഹാരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല കേട്ടോ.
പൊറോട്ടയുടെ പ്രധാന ചേരുവകൾ മൈദയും ഡാല്‍ഡയുമാണ്. അന്നജം, കൊഴുപ്പ് എന്നിവ ഇവയിൽ അടങ്ങിയിരിക്കുന്നു. പൊറോട്ട കഴിക്കുമ്പോൾ ധാരാളം കാലറി ശരീരത്തില്‍ അടിഞ്ഞ് കൂടും . വളരെ പതുക്കെ മാത്രമേ ഇത് ദഹിക്കുകയുള്ളൂ.
ധാരാളം ഊര്‍ജ്ജം നല്‍കുന്നുണ്ടെങ്കിലും ഇവയുടെ ദഹനത്തിന് സമയം കൂടുതല്‍ വേണം. നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് പൊറോട്ട നമ്മെ നയിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.
വൈറ്റമിനുകള്‍, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റ്സ്, ധാതുക്കള്‍, ഫൈറ്റോകെമിക്കല്‍സ് തുടങ്ങിയ പോഷകങ്ങളൊന്നും പൊറോട്ടയിലില്ല. എന്നാൽ ചിലപ്പോഴെങ്കിലും പൊറോട്ട കഴിക്കുന്നത് കൊണ്ട് തെറ്റില്ല കേട്ടോ.
മൈദ ഉണ്ടാക്കുന്നത് ഗോതമ്പില്‍ നിന്നാണ്. മൈദ കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യുന്നുണ്ട്. തവിടില്‍ നാരുകളും പോഷകങ്ങളും ഉണ്ട് . തവിട് നീക്കുന്നതോടെ ഇവ നഷ്ടമാകുന്നു. പിന്നീട് ഇതിലുള്ളത് അന്നജം മാത്രമാണ്. നാരുകള്‍ നീക്കം ചെയ്യുന്നതോടെ ഈ അന്നജം ചീത്ത അന്നജമായി മാറുകയാണ്.
എണ്ണയ്ക്കു പകരം പൊറോട്ടയ്ക്ക് ചേര്‍ക്കുന്നത് ചീത്ത കൊഴുപ്പായ ട്രാന്‍സ് ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയ ഡാല്‍ഡ, വനസ്പതി എന്നിവയാണ്. ഇവ ഹൃദയാഘാതത്തിനും അമിതവണ്ണത്തിനും സ്ട്രോക്കിനും പ്രമേഹത്തിലേക്കുമൊക്കെ നയിക്കും.
മൈദയുടെ മഞ്ഞ നിറം മാറ്റുവാൻ ബെന്‍സോ പെറോക്സൈഡ് എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നുണ്ട് . ഇതൊക്കെ ശരീരത്തെ ദോഷമായി ബാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha