ചോറ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കുമോ?, 136 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും ഗവേഷകര്‍ പറയുന്നത് കേട്ടോ!
മലയാളികള്‍ക്ക് ചോറ് കഴിക്കാതിരിക്കാന്‍ സാധിക്കില്ല. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിച്ചാലും ചോറിനോടുള്ള പ്രിയം അത് വേറെ തന്നെയാണ്. എന്നാല്‍, പതിവുകളില്‍ നിന്നെല്ലാം മാറി 'ഫിറ്റ്നസിലേയ്ക്ക് കടക്കുമ്പോള്‍ പലര്‍ക്കും ചോറ് അവിടെ വില്ലനായി. ചോറ് എത്രയും കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്ന കാഴ്ചപ്പാടായി.
ഇതിനെ അനുകൂലിക്കുന്ന വലിയ വിഭാഗമായി ചെറുപ്പക്കാരിലേറെയും മാറിക്കഴിഞ്ഞു. മാത്രമല്ല, ചോറ് കഴിക്കുമ്പോള്‍ വയറു ചാടുമെന്ന് കരുതി അത് പാടെ ഒഴിവാക്കാനുമാണ് ഫിറ്റ്‌നെസ് പ്രേമികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പലര്‍ക്കും അറിയില്ല.
യഥാര്‍ത്ഥത്തില്‍ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കുമോ? ഇല്ല- എന്നാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. വെറുതെയല്ല 136 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതരീതികളെ അടിസ്ഥാനപ്പെടുത്തി, അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ഈ മറുപടി.
അരി, പ്രധാനപ്പെട്ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന മിക്ക ഏഷ്യന്‍ രാജ്യങ്ങളിലെയും അവസ്ഥകള്‍ വിലയിരുത്തുമ്പോള്‍ ചോറ് ശരീരവണ്ണം കൂട്ടുന്ന ഭക്ഷണമല്ല എന്നാണ് മനസ്സിലാക്കാനാകുന്നതെന്ന് പഠനം പറയുന്നു.
'ചോറ് പ്രധാനപ്പെട്ട ഭക്ഷണമായിട്ടുള്ള രാജ്യങ്ങളെയും അങ്ങനെയല്ലാത്ത രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്‌ബോള്‍ അമിതവണ്ണം കൂടുതല്‍ കാണുന്നത് രണ്ടാമത് പറഞ്ഞ തരം രാജ്യങ്ങളിലാണ്. അതായത് ചോറല്ല, അമിതവണ്ണത്തിന് കാരണമാകുന്നത് എന്ന് സാരം.
മാത്രമല്ല ചോറ് കഴിക്കുന്നത്, ദീര്‍ഘനേരത്തേക്ക് വിശപ്പ് വരാതിരിക്കാനും ഇടയില്‍ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കുന്ന ശീലമില്ലാതാക്കാനും സഹായിക്കും'എന്നും പ്രൊഫസര്‍ ടൊമോക്കോ ഇയാമി പറയുന്നു.
https://www.facebook.com/Malayalivartha