പ്രമേഹരോഗികൾ ചോറ് കഴിക്കുന്നത് അപകടം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്
പ്രമേഹ രോഗം ബാധിക്കുന്നവരെല്ലാവരും ഒഴിവാക്കുന്ന അല്ലെങ്കിൽ ഒഴിവാക്കാൻ ശ്രമിക്കുന്ന ആഹാരമാണ് ചോറ്. എന്തുകൊണ്ടാണ് പ്രമേഹരോഗികൾ ചോറ് ഒഴിവാക്കാൻ ശ്രമിക്കുന്നത്?
ചോറ് ഒഴിവാക്കിയാൽ പ്രമേഹം കുറയുമോ? പ്രമേഹരോഗികൾ ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? എല്ലാം വിശദമായി പരിശോധിക്കാം.
അരി രണ്ടുതരമാണുള്ളത് . വെള്ള അരിയും തവിടുള്ള ചുവന്ന അരിയും . ഇതില്‍ വെള്ള അരിയേക്കാള്‍ തവിട് ഉള്ള വെള്ള അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് .
തവിടുള്ള അരിയില്‍ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. തവിട് അടങ്ങിയിട്ടുള്ളതിനാല്‍ വലിയ അളവില്‍ നാരും ഉണ്ട് . നാം അരിയാഹാരം കഴിക്കുന്ന സമയം അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്ന പ്രക്രിയയെ നാരുകള്‍ തടയുന്നു.
ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പൊണ്ണത്തടി എന്നിങ്ങനെയുള്ള രോഗാവസ്ഥകളെ തടയുന്നു . വെളള അരിയില്‍ ധാരാളം കാര്‍ബോഹൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗകള്‍ക്ക് അവ കഴിക്കുന്നത് അത്ര നല്ലതല്ല. ചോറിന്റെ കൂടെ എന്തെങ്കിലും കൂട്ടി കഴിക്കുകയാണ് നമ്മൾ ചെയ്യാറുള്ളത് .
ചോറിന്റെ കൂടെ ഇവ ചേരുമ്പോൾ ചോറിലെ ഗ്ലൈസെമിക് ഇൻഡക്സ് കുറയുകയാണ് . ചോറുണ്ണാം എന്നു കരുതി അമിതമായി വാരിവലിച്ച് കഴിക്കരുതെന്നു മാത്രം.
https://www.facebook.com/Malayalivartha