ഭക്ഷണത്തിനു ശേഷം ഒരു ഏലക്ക..! അത് മസ്റ്റ് ആക്കിക്കോളൂ..ഈ തരത്തില്‍ ഏലക്ക കഴിക്കുന്നതു കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്
നമ്മളില്‍ മിക്കവരും പല വിഭവങ്ങളിലും സ്വാദിനും മണത്തിനുമായി ഉപയോഗിക്കുന്ന ഒന്നാണ് ഏലക്ക. ഏറെ ആരോഗ്യ ഗുണങ്ങളും ഏലക്ക നല്‍കുന്നു. എന്നാല്‍ ഭക്ഷണശേഷവും ഒരു ഏലയ്ക്ക ചവച്ചരിച്ച് കഴിയ്ക്കുന്നത് വഴി ഏറെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണ ശേഷം ഏലയ്ക്ക കഴിക്കുന്നത് വഴി ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ആരോഗ്യകരമായ ദഹനപ്രക്രിയ നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ഏലക്കയിലെ അവശ്യ എണ്ണയായ മെന്തോണ്‍ ദഹനനാളത്തിന്റെ പ്രശ്നങ്ങളായ അസിഡിറ്റി, വായുകോപം, ദഹനക്കേട്, വയറുവേദന എന്നിവ പരിഹരിക്കാന്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ് ഏലയ്ക്ക.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസെര്‍ഡുകള്‍ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലയ്ക്ക ഫലപ്രദമാണ്. വായയുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. ഏലയ്ക്കയിലെ മാംഗനീസ് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിറുത്താന്‍ സഹായിക്കും.
https://www.facebook.com/Malayalivartha