സ്ഥിരമായി റെഡ് മീറ്റ് കഴിക്കുന്നവരാണോ? കൂടിയ അളവില്‍ കോഴിയിറച്ചി ഉള്‍പ്പെടെ കഴിച്ചാൽ രക്തത്തിൽ സംഭവിക്കുന്നത്! ഈ അപകടം അറിയാതിരിക്കല്ലേ
നമ്മിൽ പലർക്കും ഇറച്ചി ഇഷ്ടവിഭവമാണ്. പൊറോട്ടയും ഇറച്ചിയുടെയും കോംബോ പിന്നെ അതൊരു പൊളി സാധനം തന്നെയാണ്. വല്ലപ്പോഴും കഴിക്കുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ സ്ഥിരം കഴിക്കുന്നവരും ഉണ്ട് കേട്ടോ. ഇവിടെ ഒരു പഴയ ചൊല്ല് വീണ്ടും ആവർത്തിക്കുകയാണ്. അമിതമായാൽ അമൃതും വിഷം.
സ്ഥിരമായി റെഡ് മീറ്റ് അതായത് ചിക്കന്‍, ബീഫ്, മട്ടന്‍ കഴിച്ചാൽ അത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കൂടിയ അളവില്‍ കോഴിയിറച്ചി ഉള്‍പ്പെടെ കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോള്‍ നില കൂട്ടും . റെഡ്മീറ്റിലെ ഉയര്‍ന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കും.
21 നും 65 നും ഇടയില്‍ പ്രായമുള്ള 100 പേരില്‍ പഠനം നടത്തിയിരുന്നു. പഠനത്തില്‍ റെഡ് മീറ്റും വൈറ്റ് മീറ്റും കഴിച്ചവരുടെ എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കൂടുന്നതായി കണ്ടെത്തി.
ഹോങ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ഏതാന്‍ യാള്‍വാക്ക് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ബീഫ്, തൊലിയോടു കൂടിയ പൗള്‍ട്രി, ബട്ടര്‍, ക്രീം, ചീസ് ഇവയിലെല്ലാം പൂരിത കൊഴുപ്പുകള്‍ ഉണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം ചിക്കന്‍ കാന്‍സറിന് കാരണമാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനം നേരത്തെ പുറത്ത് വന്നിരുന്നു . ചിക്കന്‍ കഴിക്കുന്ന 475,000 പേരില്‍ എട്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലായിരുന്നു സര്‍വകലാശാല ഈ നിഗമനത്തില്‍ എത്തിയത്. 23,000 പേര്‍ക്കും കാന്‍സര്‍ ബാധയുണ്ടെന്ന് കണ്ടെത്തി . ചിക്കന്‍ കഴിക്കുന്നവരിലെ കാന്‍സര്‍ ബാധ എന്നതായിരുന്നു പഠനവിഷയമായി എടുത്തിരുന്നത്.
മറ്റ് ഇറച്ചികളില്‍ നിന്നും സുരക്ഷിതമായ മാംസമായാണ് ചിക്കനെ എല്ലാരും കരുതിയിരുന്നത് . ചിക്കന്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ രക്താര്‍ബുദം മുതല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട് .
ഇറച്ചി കോഴികള്‍ക്ക് നല്‍കുന്ന തീറ്റയില്‍ ചേര്‍ക്കുന്ന ആര്‍സനിക് എന്ന രാസവസ്തുവാണ് കാന്‍സറിലേക്കു നയിക്കുന്നതായി നേരത്തേ അമേരിക്കയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കണ്ടെത്തിയിരുന്നു. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് കോഴികള്‍ക്ക് ആര്‍സനിക് നല്‍കുന്നത്.
https://www.facebook.com/Malayalivartha