യൗവനം നിലനിര്‍ത്താന്‍ ക്യാരറ്റ് ജ്യൂസ്; നിസാരക്കാനല്ല ക്യാരറ്റ്, ഗുണങ്ങളേറെയാണ്
നിരവധി പേര്‍ക്ക് ഏറെ ഇഷ്ടമുള്ള പച്ചക്കറിയാണ് ക്യാരറ്റ്. മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ ഉള്ളതും ക്യാരറ്റിനു തന്നെ. യൗവനം നിലനിര്‍ത്താന്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കാരറ്റിലുള്ള ആന്റി ഓക്‌സിഡുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ തടയാന്‍ സാധിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്നവയാണ് ഫ്രീ റാഡിക്കലുകള്‍.
ക്യാരറ്റ് മുഖം കൂടുതല്‍ നിറം വയ്ക്കാനും സഹായിക്കുന്നു. ഗവേഷകര്‍ പറയുന്നത് ക്യാരറ്റ് കഴിക്കുന്നത് ഉദരാശയ കാന്‍സറിനുള്ള സാധ്യത 26 ശതമാനം വരെ കുറക്കുന്നുവെന്നാണ്.
ക്യാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ് കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാരറ്റ് കറികളായും, ഹല്‍വ, ബര്‍ഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിക്കാറുണ്ട്.
https://www.facebook.com/Malayalivartha