നിലക്കടലയുടെ ഈ ഗുണങ്ങളെ കുറിച്ച് അറിയുമോ...!? കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതുമതി
കൊളസ്‌ട്രോളിന് കാരണമാകുമെന്ന് കരുതി പലരും ഒഴിവാക്കുന്ന ഒന്നാണ് നിലക്കടല. ഇതിന് ധാരാളം പോഷകഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നു.
ബാര്‍ലി, ബദാം ഓട്‌സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്.
ചുവപ്പുമുന്തിരിയില്‍ കാണപ്പെടുന്ന റെഡ്വെരാട്രോള്‍ എന്ന ഫിനോളിക് ആന്റിഓക്‌സിഡന്റ് നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അര്‍ബുദം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍, മറവിരോഗം എന്നിവയെല്ലാം തടയാന്‍ സഹായിക്കുന്നു.
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ നിലക്കടല ഹൃദ്രോ?ഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു. പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha