കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് ബീറ്റ് റൂട്ട് ഒഴിവാക്കല്ലേ...കുട്ടികളില്‍ ബീറ്റ് റൂട്ടിന്റെ പ്രാധാന്യം ഇതാണ്!
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. അവര്‍ക്ക് ഇഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണത്തോടാണ് കുട്ടികള്‍ക്ക് പ്രിയം. എന്നാല്‍, കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെയാകണം നല്‍കേണ്ടത്. കാരണം, വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് എല്ലാത്തരത്തിലുള്ള പോഷക പദാര്‍ത്ഥങ്ങളും അനിവാര്യമാണ്.
കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബുദ്ധിയും ആരോഗ്യവും ഉണര്‍വും പ്രദാനം ചെയ്യാന്‍ ഉത്തമമാണ് ബീറ്റ്റൂട്ട്. കുട്ടികളിലെ വിളര്‍ച്ച തടയുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിയ്ക്കുന്ന അയണ്‍ ആണ് വിളര്‍ച്ച തടയുന്നത്.
ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്ബ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറ കൂടിയാണ് ബീറ്റ്റൂട്ട് . ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് ബീറ്റ്‌റൂട്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബീറ്റ്‌റൂട്ട് തയ്യാറാക്കി നല്‍കാവുന്നതാണ്.
ബീറ്റ്റൂട്ട് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. കുട്ടികള്‍ക്ക് ബീറ്റ്റൂട്ട് സൂപ്പായോ ജ്യൂസായോ സാലഡായോ നല്‍കാം. ഇത് കുട്ടികളില്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha