ഗ്രീന്‍ പീസിന് ഇത്രയും ഗുണങ്ങളുണ്ടായിരുന്നോ...!?, ഇതാ ഗ്രീന്‍ പീസിന്റെ ചില അത്ഭുത ഗുണങ്ങള്‍
സാധാരണ ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥമാണ് ഗ്രീന്‍ പീസ്. ഇതില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഫ്രഷ് ഗ്രീന്‍ പീസ് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകള്‍, ഫൈബര്‍ എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്.
കുടലിന്റെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് ഗ്രീന്‍ പീസ് എന്ന് നടിയും ഫിറ്റ്‌നസ് വിദഗ്ധയുമായ ഭാഗ്യശ്രീ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കുടല്‍ ബാക്ടീരിയയെ ഉത്തേജിപ്പിച്ച് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു.
ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാനും മാത്രമല്ല ഫൈബര്‍ ഉപാപചയ ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താനും ഗ്രീന്‍പീസ് സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ഗ്രീന്‍ പീസ് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളെ അകറ്റി ആരോഗ്യം നല്‍കുന്നു.
https://www.facebook.com/Malayalivartha