ചര്‍മ്മത്തിന് മാത്രമല്ല, ശരീരത്തിന് മുഴുവന്‍ ആവശ്യമായ എല്ലാ ഗുണങ്ങളും ഈ വാള്‍നട്ടിലുണ്ട്!
നമ്മുടെ ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്ട്. ദിവസവും അര കപ്പ് വാല്‍നട്ട് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വാല്‍നട്ട് വിറ്റാമിനുകളും അവശ്യ പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ തന്നെ തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മത്തിന് സഹായിക്കും.
മറ്റെല്ലാ നട്ടുകളേക്കാളും വാല്‍നട്ടില്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തെ സൂര്യപ്രകാശം പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. വാല്‍നട്ടില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ആരോഗ്യമുള്ള പുതിയ ചര്‍മ്മകോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.
മാത്രമല്ല, ഒമേഗ -3 കൊഴുപ്പുകള്‍ വാല്‍നട്ടിലുണ്ട്. ആവശ്യത്തിന് ഒമേഗ -3 ലഭിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, കാരണം ഇത് എണ്ണ ഉല്‍പാദനത്തെ സന്തുലിതമാക്കുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ചര്‍മ്മത്തെ സുഗമമായും ചുളിവുകളില്ലാതെയും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
വാല്‍നട്ട് കഴിക്കുന്നത് ദഹനത്തിനും ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതോടൊപ്പം തലയോട്ടിയിലെ ചര്‍മ്മത്തിനും ഗുണം ചെയ്യും. മുടിയുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നുണ്ട്. വാല്‍നട്ടിലെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ ഫാറ്റി ആസിഡുകളും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മുടി തിളക്കമുള്ളതാക്കാനും കൂടുതല്‍ വളരുന്നതിനും സഹായിക്കും.
https://www.facebook.com/Malayalivartha