ശരീരത്തിന് വേണ്ടതെല്ലാം ഇതിലുണ്ട്, വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പനീര്‍; അറിയാം പാകം ചെയ്ത പനീറിന്റെയും റോ പനീറിന്റെയും ഗുണങ്ങള്‍
പാല് ഉത്പന്നങ്ങളില്‍ ഏറ്റവും പ്രധാനിയായ ഒന്നാണ് പനീര്‍. ഇത് നിരവധി പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ പനീറില്‍ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ആരോഗ്യത്തിന് ഗുണമാണെന്ന് പറയേണ്ടതില്ലല്ലോ.
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് പനീര്‍ കഴിക്കുന്നത് വളരെ ഉത്തമമാണ്.ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം തന്നെയുണ്ട്. കുട്ടികളില്‍ ചുമ, ജലദോഷം, ആസ്മ മുതലായവ വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
പാലിനെ അപേക്ഷിച്ച് പനീറില്‍ ലാക്ടോസിന്റെ അളവ് കുറവായതിനാല്‍ കുട്ടികളുടെ പല്ലുകള്‍ക്ക് കേടുണ്ടാകില്ല.നഷ്ടപ്പെട്ട ഊര്‍ജം വളരെ പെട്ടെന്ന് വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പനീര്‍ വളരെയധികം സഹായിക്കും.
മാത്രമല്ല, പാചകം ചെയ്യാത്ത (റോ പനീര്‍) കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. റോ പനീര്‍' പ്രോട്ടീന്‍, ഫാറ്റ്, അയേണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളാലെല്ലാം സമ്പന്നമാണ്. ദീര്‍ഘനേരത്തേക്ക് വിശപ്പ് അുഭവപ്പെടാതിരിക്കാനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനും ഇത് സഹായിക്കുമത്രേ.
150 മുതല്‍ 200 ഗ്രാം വരെയാണ് പ്രഭാതഭക്ഷണമായി കഴിക്കേണ്ട 'റോ' പനീറിന്റെ അളവ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പനീര്‍ മികച്ച 'ചോയ്‌സ്' ആണെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നു.
100 ഗ്രാം 'റോ' പനീറില്‍ 1.2 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമാണുള്ളത്. അതിനാല്‍ വണ്ണം കൂടുമെന്ന ഭയത്താല്‍ ഭക്ഷണം നിയന്ത്രിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് 'റോ' പനീര്‍.
https://www.facebook.com/Malayalivartha