എട്ട്- പത്ത് ഇഡ്ഡലി കഴിക്കുന്നതിന് തുല്യമാണത്രെ ഒരു ഡാര്‍ക്ക് ചോക്ലേറ്റ്, തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും കേമന്‍!; ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ അറിയൂ..
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്. വെറും ചോക്ലേറ്റ് അല്ല, ഡാര്‍ക്ക് ചോക്ലേറ്റ് തന്നെ കഴിക്കണം. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിന് സമ്മര്‍ദ്ദം കുറയ്ക്കാനുളള കഴിവുണ്ട്. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണ്.
നിശ്ചിത അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവര്‍ക്ക് പ്രായാധിക്യവുമായി ബന്ധപ്പെട്ട ഓര്‍മക്കുറവിനെ പ്രതിരോധിക്കാന്‍ സാധിക്കും. ചോക്ലേറ്റ് നാഡീവ്യവയ്ഥയെ ഉത്തേജിപ്പിക്കുന്നതുകൊണ്ട് മറവിരോഗം വരാനുള്ള സാധ്യതയും കുറവാണ്. പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ മന്ദീഭവിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുവാന്‍ ഡാര്‍ക്ക് ചോക്ലേറ്റിന് കഴിയും. പ്രമേഹം ബാധിച്ചവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാവൂ എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയുമുണ്ട്. കൂടാതെ പൊട്ടാസ്യം ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും. സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. 600 കലോറി അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് മിതമായ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എട്ട്- പത്ത് ഇഡ്ഡലി കഴിക്കുന്നതിന് തുല്യമാണത്രെ ഒരു ഡാര്‍ക്ക് ചോക്ലേറ്റ്.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തില്‍ നൈട്രിക് ഓക്സൈഡുകളെ ഉത്പ്പാദിപ്പിക്കുന്നതിനെ ത്വരിതപ്പെടുത്തുന്നു. രക്തധമനികളിലേക്ക് കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നതിനെ നിയന്ത്രിക്കും. സൂര്യരശ്മികള്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് സംരക്ഷിക്കും.
ചോക്ലേറ്റിലെ ബയോ ആക്ടീവ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ചോക്ലേറ്റിലെ ഫ്ളവനോള്‍സുകള്‍ക്ക് രക്തയോട്ടത്തെ വര്‍ധിപ്പിച്ച് നിര്‍ജ്ജലീകരണത്തെ തടയാന്‍ സാധിക്കും. യു.വി കിരണങ്ങളെ തടയുകയും ചെയ്യുന്നു. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിലും ചോക്ലേറ്റ് പുറകിലല്ല. ബ്യൂട്ടിപാര്‍ലറുകളില്‍ ചെയ്യുന്ന ചോക്ലേറ്റ് മസാജിങ് ചര്‍മം വരണ്ടുപോവാതിരിക്കാന്‍ ഗുണം ചെയ്യും. ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കും.
https://www.facebook.com/Malayalivartha