ഈ മൂന്ന് ഭക്ഷണങ്ങള്‍ ഒഴിവാക്കുക!, ഇവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍
ഇന്ന് ഏവരും പേടിയോടെ നോക്കിക്കാണുന്ന രോഗമാണ് ക്യാന്‍സര്‍. എന്നാല്‍ വളരെ നേരത്തെ തന്നെ രോഗം കണ്ടു പിടിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാനാവുന്നതാണ്. ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
ക്യാന്‍സര്‍ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ക്യാന്‍സര്‍ ബാധിക്കുന്നതിന് ചില ഭക്ഷണങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യാന്‍സറിനു കാരണമാകുന്ന ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളെ ഒഴിവാക്കുക തന്നെ ചെയ്യണം.
ശീതളപാനീയങ്ങള്‍
ശീതളപാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് കാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയയും മെല്‍ബണ്‍ സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശീതളപാനീയങ്ങള്‍ കഴിക്കുന്നത് നിരവധി വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളില്‍ ഒന്നാണ് കാന്‍സര്‍. മാത്രമല്ല, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗ സാധ്യത, പല്ലുകള്‍ക്ക് പെട്ടെന്ന് കേട് വരിക എന്നിവയുള്‍പ്പെടെയുള്ള ആരോ?ഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്നും കാന്‍സര്‍ കൗണ്‍സില്‍ വിക്ടോറിയ സിഇഒ ടോഡ് ഹാര്‍പ്പര്‍ പറഞ്ഞു.
പ്രോസസ് ചെയ്ത മാംസം
പ്രോസസ് ചെയ്ത മാംസങ്ങള്‍ അര്‍ബുദത്തിന് കാരണമാകുന്ന ഒരു ഭക്ഷണമായി 'ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍' വ്യക്തമാക്കുന്നു. പ്രോസസ് ചെയ്ത മാംസത്തില്‍ ഹോട്ട് ഡോഗുകള്‍, ബേക്കണ്‍, സോസേജ്, എന്നിവ ഉള്‍പ്പെടുന്നു. ഇവ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും കാന്‍സര്‍ വരാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വറുത്ത ഭക്ഷണങ്ങള്‍
ശരീരത്തിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ് വറുത്ത ഭക്ഷണങ്ങള്‍. ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ മാംസം പോലുള്ള ഭക്ഷണങ്ങള്‍ ഉയര്‍ന്ന താപനിലയില്‍ വറുക്കുമ്പോള്‍, 'അക്രിലാമൈഡ്' എന്ന സംയുക്തം രൂപം കൊള്ളുന്നു. ഈ സംയുക്തത്തിന് കാര്‍സിനോജെനിക് ഗുണങ്ങളുണ്ടെന്നും ഡിഎന്‍എയെ നശിപ്പിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും വര്‍ദ്ധിപ്പിക്കാന്‍ വറുത്ത ഭക്ഷണങ്ങള്‍ക്ക് കഴിയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha