ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിച്ചാല്‍ അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍ ഏറെ!, അറിഞ്ഞിരിക്കൂ..., ആരോഗ്യത്തോടെയിരിക്കൂ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വൃക്കകളെ സംരക്ഷിക്കും
വ്യക്കരോഗങ്ങളെ തടയാന്‍ മാതള ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. വ്യക്കരോഗികള്‍ ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാന്‍ മാതളം സഹായിക്കും.
ഹൃദ്രോഗങ്ങള്‍ അകറ്റും
ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാന്‍ മാതള ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള ജ്യൂസ് കുടിക്കുമ്‌ബോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
രക്തസമ്മര്‍ദം കുറയ്ക്കുന്നു
മാതളത്തില്‍ അടങ്ങിയിരുന്ന ആന്റി ഓക്‌സിഡന്റ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.
കൊളസ്ട്രോള്‍ തടയാം
കൊളസ്ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.
ദഹന പ്രശ്നങ്ങള്‍ക്ക്
ദഹന പ്രശ്നങ്ങള്‍ക്കും മാതള ജ്യൂസ് മികച്ചതാണ്. കുട്ടികളില്‍ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. ക്രോണ്‍സ് ഡിസീസ്, അള്‍സര്‍, ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് മുതലായവ ബാധിച്ചവര്‍ക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.
സന്ധിവാതം തടയുന്നു
ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള മാതള ജ്യൂസിലെ ആന്റി ഓക്‌സിഡന്റ് ഫ്‌ലേവനോളുകള്‍ സന്ധിവാതം പോലുള്ള വീക്കം ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു.
https://www.facebook.com/Malayalivartha