ബിപി നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഈന്തപ്പഴം മാത്രം മതി!, ഇങ്ങനെ കഴിച്ചു നോക്കൂ
ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, എന്നിവയ്ക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഫലപ്രദമാണ്. ഈന്തപ്പഴം കഴിച്ചാലുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് അറിയാം,
ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തും ശരീരത്തിന്റെ ഊര്‍ജക്ഷമത വര്‍ദ്ധിപ്പിക്കും അണുബാധകളോടും അലര്‍ജിയോടും പോരാടും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും രക്തസമ്മര്‍ദമുള്ളവര്‍ ഈന്തപ്പഴം പതിവാക്കുന്നത് ബിപി നിയന്ത്രിക്കാന്‍ സഹായിക്കും.
ഈന്തപ്പഴത്തില്‍ ഫൈബര്‍, പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (ജിഐ) കുറവായതിനാല്‍ പ്രമേയരോഗികള്‍ക്കും കഴിക്കാന്‍ സാധിക്കും.
സസ്യ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കും. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിന്‍ അളവ് കുറവാണെന്നുണ്ടെങ്കില്‍ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഭക്ഷണത്തിന്റെ ഇടവേളകളില്‍ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha