നിങ്ങള്‍ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാറുണ്ടോ..., ഇല്ലെങ്കില്‍ ഇനി മുതല്‍ ആരംഭിച്ചോള്ളൂ; നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം
നിരവധി പോക്ഷക ഗുണങ്ങളുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. പൊതുവെ ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ശരീരഭാരം കൂടുമെന്നാണ് പറയപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉരുളക്കിഴങ്ങ് കഴിക്കാന്‍ അധികം ആരും താല്‍പര്യം കാണിക്കാറില്ല. ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിരിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിന്‍ ബി വളരെ പ്രധാനപ്പെട്ടതാണ് എന്ന് അറിയാമോ വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങ് ജ്യൂസിനുണ്ട്. അസിഡിറ്റിയുള്ളവര്‍ ദിവസവും 50 മില്ലി മുതല്‍ 100 മില്ലി വരെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാവുന്നതാണ്.
അള്‍സറില്‍ നിന്ന് അല്‍പം ആശ്വാസം നേടാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകും. വരണ്ട ചര്‍മ്മം ഉള്ളവര്‍ ദിവസവും അര ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വരള്‍ച്ച കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യുമെന്ന് കൊട്ടിന്‍ഹോ പറഞ്ഞു. ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്ത് തിളക്കം നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങിന് സാധിക്കും.
ഉരുളക്കിഴങ്ങില്‍ ഇരുമ്ബും വിറ്റാമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വിറ്റാമിന്‍ സി യുടെ ദൈനംദിന ആവശ്യകത നിങ്ങള്‍ക്ക് നല്‍കും. മാത്രമല്ല ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നത് ശരീരത്തിലെ ഇരുമ്ബിന്റെ ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കും
https://www.facebook.com/Malayalivartha