ഇനി മുതല്‍ തണ്ണിമത്തന്‍ കഴിച്ചിട്ട് തോടിനോട് ചേര്‍ന്നുള്ള ആ വെള്ളഭാഗം കളയല്ലേ..., ബിപികുറയ്ക്കാന്‍ മുതല്‍ നിങ്ങള്‍ക്കുള്ള ഈ പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരം കാണാം
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തണ്ണിമത്തന്‍. വേനല്‍ക്കാലത്ത് തണ്ണിമത്തനോളം ചിലവുള്ള മറ്റൊന്നുമുണ്ടാകില്ല എന്ന് തന്നെ പറയാം. ധാരാളം വെള്ളം അടങ്ങിയ തണ്ണിമത്തന് ആരോഗ്യപരമായി ഏറെ ഗുണളുമുണ്ട്. പൊതുവേ അകത്തുള്ള ചുവന്ന ഭാഗം കഴിച്ച് ബാക്കി തോട് കളയാറാണ് പതിവ്.
എന്നാല്‍ തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ബിപി കുറയ്ക്കാനുള്ള സ്വാഭാവികമരുന്നാണ് തണ്ണിമത്തന്‍ തോട്. ഹൈ ബിപിയുള്ളവര്‍ക്ക് ഇത് കഴിച്ചാല്‍ ഗുണം ലഭിയ്ക്കും. അവയില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആന്റിഹൈപ്പര്‍ടെന്‍സിവ് മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ രക്തസഞ്ചാരം സുഗമമായി നടത്താന്‍ ഈ ഭാഗം സഹായിക്കുന്നു.
ഇതുകൊണ്ടുതന്നെ ഹൃദയം, തലച്ചോറ് തുടങ്ങിയവയ്ക്കു നല്ലതാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനും രക്തത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഉപയോഗപ്രദമാണ്. ചര്‍മ്മത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്തുണ്ട്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. കിഡ്നിയുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.
https://www.facebook.com/Malayalivartha