ദിവസവും നെല്ലിക്ക കഴിച്ചു നോക്കൂ...!; ആരോഗ്യ ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക.വിറ്റാമിന്‍ ബി, ഇരുമ്ബ് , കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണമെന്നാണ് പോഷകാഹാര വിദഗ്ധ രൂപാലി ദത്ത പറയുന്നത്. നിരവധി രോഗങ്ങള്‍ അകറ്റാന്‍ നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് സാധിക്കും. ദിവസവും ഒരു നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് രൂപാലി ദത്ത പറയുന്നു.
നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ഉള്ളില്‍ നിന്ന് വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ജലദോഷത്തിനെതിരെ പോരാടാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതായി അവര്‍ പറയുന്നു.
നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകള്‍ രക്തത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിന്‍ സി തിളങ്ങുന്ന ചര്‍മ്മത്തിന് സഹായിക്കുന്നു. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് അകാല വാര്‍ദ്ധക്യം, നേര്‍ത്ത വരകള്‍, കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ തടയും.
നെല്ലിക്ക ഉപാപചയ പ്രവര്‍ത്തനം വേഗത്തിലാക്കുകയും തുടര്‍ന്ന് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ദൈനംദിന ഭക്ഷണത്തില്‍ നെല്ലിക്ക ജ്യൂസ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. നെല്ലിക്ക ജ്യൂസ് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.
നെല്ലിക്ക പ്രമേഹരോഗികള്‍ക്ക് ഒരു സപ്പോര്‍ട്ടിങ് സപ്ലിമെന്റാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രമേഹവ്രണങ്ങള്‍ ഉണക്കാനും പ്രമേഹസങ്കീര്‍ണതകള്‍ മൂലമുണ്ടാകുന്ന നേത്രരോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha