പ്ലേറ്റ്ലെറ്റ് കുറഞ്ഞാല്‍ ആരോഗ്യം 'ബൈ' പറയും.., പ്ലേറ്റലെറ്റ് കൗണ്ട് കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ
രക്തത്തിലെ പ്രധാന ഘടകമായ പ്ലേറ്റ്ലെറ്റ് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. മുറിവുകള്‍ സംഭവിക്കുമ്‌ബോള്‍ രക്തം നഷ്ടപ്പെടാതെ രക്തം കട്ടിയാക്കുന്ന പ്രധാന ജോലിയാണ് പ്ലേറ്റ്ലെറ്റ് നിര്‍വഹിക്കുന്നത്.
പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കുന്നു.വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം വര്‍ദ്ധിക്കുന്നു.
ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവയില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.മുട്ട, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ബി 12 അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വഴി പ്ലേറ്റ്‌ലെറ്റിന്റെ അളവ് കൂടുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha