വെളുത്തുള്ളിയ്ക്ക് ഇത്രയും ഗുണങ്ങളോ...!?, മഴക്കാലത്ത് ആഹാരത്തില്‍ നിന്ന് വെളുത്തുള്ളി ഒഴിവാക്കല്ലേ..കാരണമിതാണ്
മഴക്കാലത്ത് മിക്കവര്‍ക്കും സംഭവിക്കുന്നതാണ് തുമ്മലും ജലദോഷവും. എന്നാല്‍ മഴക്കാലത്തുണ്ടാകുന്ന പലപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെളുത്തുള്ളിയ്ക്ക് സാധിക്കും.
* തുമ്മല്‍, ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മഴക്കാലത്ത് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
* ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
* ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.
* ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.
https://www.facebook.com/Malayalivartha