ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍പീസ് തന്നെ ധാരാളം; ഇനി മുതല്‍ ആഹാരത്തില്‍ ഗ്രീന്‍പീസ് ഉള്‍പ്പെടുത്തൂ
നമ്മുടെ വീട്ടില്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗ്രീന്‍പീസ്. ഇത് ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്.
100 ഗ്രാം ഗ്രീന്‍ പീസില്‍ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകള്‍, വൈറ്റമിന്‍ സി, പ്രോട്ടീന്‍ എന്നിവയും ചെറിയ അളവില്‍ കൊഴുപ്പും, വൈറ്റമിന്‍ എ, മഗ്‌നീഷ്യം എന്നിവയും ഗ്രീന്‍പീസില്‍ ഉണ്ട്.
പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീന്‍പീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ആന്റിഓക്സിഡന്റുകള്‍, മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം ഇവ ഗ്രീന്‍പീസില്‍ ഉണ്ട്. ഇവ രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീന്‍പീസ് കൊളസ്ട്രോള്‍ കൂട്ടുകയും ഇല്ല.
ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകമാണ് വൈറ്റമിന്‍ സി. ഗ്രീന്‍പീസില്‍ വൈറ്റമിന്‍ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
https://www.facebook.com/Malayalivartha