ഉലുവ കൊണ്ട് സൗന്ദര്യം മാത്രമല്ല ആരോഗ്യവും വര്‍ധിപ്പിക്കാം!; ഉലുവയുടെ ഈ സവിശേഷതകളെ കുറിച്ച് അറിയാം
ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും തടയാന്‍ സഹായിക്കുന്നു.
രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഉലുവ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
*രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഉലുവ വെള്ളം മികച്ചതാണ്. ഉലുവയില്‍ അടങ്ങിയ ഫൈബര്‍ ദഹനപ്രക്രിയ പതിയെ ആക്കുന്നു.
ഇത് ശരീരം കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും വലിച്ചെടുക്കുന്ന പ്രക്രിയയും മെല്ലെയാക്കുന്നു. ശരീരം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കാനും അതുവഴി പ്രമേഹം നിയന്ത്രണാധീനമാക്കാനും സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
*രണ്ട്...ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ഉലുവ വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തില്‍ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ അകറ്റാന്‍ ഉലുവ ഫലപ്രദമാണ്.
*മൂന്ന്...മോശം കൊളസ്‌ട്രോളായോ എല്‍ഡിഎല്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്.
https://www.facebook.com/Malayalivartha