വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ അറിയാവുന്ന പണികളെല്ലാം നോക്കിയോ...! ഫലം കിട്ടിയില്ലെങ്കില്‍ ഈ മൂന്ന് പാനീയങ്ങള്‍ പരീക്ഷിക്കൂ
പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ഇതിന് പരിഹാരമായി പല മാര്‍ഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചറിയാം...
ഗ്രീന്‍ ടീ
ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ കഴിവുള്ള കാറ്റെച്ചിനുകളുടെയും കഫീന്റെയും സമ്ബന്നമായ ഉറവിടമാണ് ഗ്രീന്‍ ടീ. 150 മില്ലിഗ്രാം കഫീന്‍ കലര്‍ന്ന ഗ്രീന്‍ ടീ മൂന്നാഴ്ച്ച തുടര്‍ച്ചയായി കുടിച്ചവര്‍ ഭാരക്കുറവ് ഉണ്ടാകുന്നത് പഠനത്തില്‍ കണ്ടെത്താനായെന്ന് 2005 ലെ ഒരു പഠനത്തില്‍ പറയുന്നു. മാത്രമല്ല ഗ്രീന്‍ ടീ അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കാനും സഹായിക്കുന്നു. എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് (ഇജിസിജി) എന്ന ശക്തമായ ആന്റിഓക്സിഡന്റാണ് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത്.
ബ്ലാക്ക് ടീ
കട്ടന്‍ കാപ്പിയില്‍ ഏകദേശം 50 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ അളവ് വര്‍ദ്ധിപ്പിക്കുന്നു. കലോറി ഉപഭോഗം കുറയ്ക്കാനും കൊഴുപ്പ് വിഘടിപ്പിക്കാനും സഹായിക്കുന്നതിനാല്‍ പോളിഫെനോളുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇഞ്ചി
ഹൃദയ സംബന്ധമായ തകരാറുകള്‍ തടയാന്‍ സഹായിക്കുന്ന ധാരാളം ഗുണങ്ങള്‍ ഇഞ്ചിയിലുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha