ഭക്ഷണത്തോടൊപ്പമോ ഭക്ഷണം കഴിച്ചുടനെയോ പഴങ്ങള്‍ കഴിക്കരുത്..., കാരണം ഇതാണ്!; ആയുര്‍വേദ വിദഗ്ദര്‍ പറയുന്നത് കേട്ടോ
നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പഴങ്ങളും പച്ചക്കറികളും. രോഗങ്ങളെ ചെറുത്ത് നിര്‍ത്തുന്നതിനും ആരോഗ്യത്തോടെ ഇരിക്കുവാനും ഇവ സഹായിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തോടൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ആയുര്‍വേദ വിദഗ്ദര്‍. ഭക്ഷണം കഴിച്ചതിന് ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വിഷങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചേക്കാമെന്ന് ഇവര്‍ പറയുന്നു.
ഭക്ഷണത്തിന് ശേഷമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് ഒഴിവാക്കി പഴവര്‍ഗങ്ങള്‍ കഴിക്കാനാണ് ആയുര്‍വേദ വിദഗ്ധര്‍ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നത്. ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായത്തില്‍, ശുദ്ധമായ പഴങ്ങള്‍ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പെട്ടന്ന് ദഹിക്കും. അതിനാല്‍ കൂടുതല്‍ സമയം നമ്മുടെ വയറ്റില്‍ കിടക്കുമ്‌ബോള്‍ പഴങ്ങള്‍ വിഷകരമായ രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു.
'ശുദ്ധമായ പഴവര്‍ഗങ്ങള്‍ മറ്റ് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ലഘുവും ദഹിപ്പിക്കാന്‍ എളുപ്പവുമാണ്. കട്ടിയുള്ള ഭക്ഷണങ്ങള്‍ക്കൊപ്പമോ അല്ലെങ്കില്‍ അതിനു ശേഷമോ പഴവര്‍ഗങ്ങള്‍ കഴിക്കുമ്‌ബോള്‍ കട്ടിയുള്ള ഭക്ഷണം ദഹിക്കാനെടുക്കുന്ന സമയം വരെ പഴവര്‍ഗങ്ങള്‍ വയറ്റില്‍ തുടരും. തത്ഫലമായി, പഴവര്‍ഗങ്ങള്‍ സാധാരണയില്‍ കൂടുതല്‍ നേരം വയറ്റില്‍ തുടരും.
ദഹനത്തിന് സഹായിക്കുന്ന രാസവസ്തുക്കള്‍ പഴവര്‍ഗങ്ങളില്‍ വേണ്ടതിലധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. ശേഷം അവ വയറ്റില്‍ വച്ച് പഴവര്‍ഗങ്ങളെ പുളിപ്പിക്കാന്‍ തുടങ്ങുന്നു. ഇങ്ങനെയുണ്ടാകുന്ന രാസവസ്തുക്കള്‍ ആയുര്‍വേദത്തില്‍ 'അമ' എന്നാണ് അറിയപ്പെടുന്നത്. ഈ വിഷങ്ങള്‍ ദഹനനാളത്തില്‍ അടിഞ്ഞുകൂടുന്നുവെന്നും അവ ദഹനത്തെ സാരമായി ബാധിക്കുമെന്നും ദഹനക്കേട്, കുടല്‍ വീക്കം എന്നിവയിലേക്ക് നയിക്കുമെന്നും വിദഗ്ദര്‍ പറയുന്നു.
എന്നാല്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും മറ്റ് പോഷകഘടകങ്ങളും അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍ ആഹാരശീലത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാകില്ല. കഴിക്കുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മതി. ഭക്ഷണം കഴിച്ച് ഒരു ഇടവേളയ്ക്ക് ശേഷം പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഉചിതം. ആഹാരത്തിന് ശേഷം ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ് വേണം പഴങ്ങള്‍ കഴിക്കാന്‍ എന്നാണ് ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha