വെണ്ടയ്ക്കയുടെ ഈ ഗുണങ്ങളെ കുറിച്ച് അറിയാമോ...! പ്രതിരോധശേഷിയ്ക്കും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമം, ദിവസവും വെണ്ടയ്ക്ക ഇങ്ങനെ കഴിച്ചു നോക്കൂ
നമ്മള്‍ ജീവിതത്തില്‍ നിത്യേന കഴിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് വെണ്ടയ്ക്ക. ധാരാളം പോഷകങ്ങളുടെ കലവറയായ വെണ്ടയ്ക്ക നിരവധി രോഗങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഖമമാക്കി മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റുന്നു.
ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. വെണ്ടയ്ക്ക ശീലമാക്കിയാല്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും സഹായിക്കും. വെണ്ടക്കയില്‍ വിറ്റാമിന്‍ എ, സി, ഇ, സിങ്ക് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ മികച്ച പ്രതിരോധശേഷി കൈവരിക്കാനും വെണ്ടയ്ക ഉത്തമമാണ്. രാത്രി ചെറു ചൂടുവെള്ളത്തില്‍ വെണ്ടയ്ക്ക ഇട്ടുവച്ചശേഷം രാവിലെ ഈ വെള്ളം കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിലെ ഓക്‌സലേറ്റുകളുടെ സാന്നിദ്ധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാല്‍ കാരണമാകുന്നതിനാല്‍ വൃക്ക സംബന്ധമായ അസുഖമുള്ളവര്‍ വെണ്ടയ്ക്ക അധികം കഴിക്കാതിരിക്കുന്നതും നല്ലതായിരിക്കും.
https://www.facebook.com/Malayalivartha