സ്ഥിരമായി ബ്രഡ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... വിശക്കുമ്പോള്‍ ബ്രെഡ് മാത്രം കഴിക്കുന്നത് ഒഴിവാക്കാം
സാധാരണ തിരക്കുപിടിച്ച് ജോലിക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ഒന്നും കഴിക്കാതെ ഇരിക്കുന്നതിന് പകരം മിക്കവരും കഴിക്കുന്നത് ബ്രഡാണ്. ചിലപ്പോള്‍ ബ്രഡിന്റെ കൂടെ ജാം അല്ലെങ്കില്‍ ചീസ് അതും അല്ലെങ്കില്‍ ബട്ടര്‍ ഇതാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാല്‍ ആരും തന്നെ ഇതിന്റെ കൂടെ വെജിറ്റബിള്‍സ് ഒന്നും തന്നെ ഉപയോഗിക്കാറില്ല.
അതുകൊണ്ട് തന്നെ ബ്രഡ് മാത്രം കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒരു ഗുണവും ഉണ്ടാകാറില്ല എന്നുമാത്രമല്ല ഒരുപാട് ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതായതുകൊണ്ട് രാവിലെയും ഉച്ചയ്ക്കും രാത്രിയുമൊക്കെ ബ്രെഡില്‍ വിശപ്പടക്കുന്നവരുണ്ട്. ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്.
കൂടാതെ ഇതില്‍ നിന്ന് ഫൈബറോ ധാതുക്കളോ ലഭിക്കില്ല. എന്നാല്‍ നാരുകള്‍ അടങ്ങിയ ഗോതമ്ബു ബ്രെഡില്‍ ഈ ഗുണങ്ങള്‍ ലഭ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ ബ്രെഡില്‍ ധാരാളം ഉപ്പ് അടങ്ങിയിട്ടുണ്ട്. സ്വീറ്റ് ബ്രെഡ് എന്ന ലേബലില്‍ വരുന്നതിലാവട്ടെ പഞ്ചസാരയും കൂടുതലാണ്.
ഇതു രണ്ടുമാകട്ടെ ആരോഗ്യത്തിന് നല്ലതല്ല. തടി വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണ വസ്തു കൂടിയാണ് ബ്രെഡ് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം, പച്ചക്കറികള്‍ ഉള്ളില്‍ വച്ചു കഴിയ്ക്കുന്നതും ഗോതമ്ബ് ബ്രെഡ് ഉപയോഗിക്കുന്നതും നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha