കൊറോണ വന്നാലെന്ത് പോയാലെന്ത്; ഈ വര്‍ഷം ഓണ്‍ലൈനിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയത് അതത്രെ
കൊറോണ കാലമാണ് ഓണ്‍ലൈന്‍ പൊടിപൊടിച്ചത്. ഈവര്‍ഷം ഇതുവരെ ഉപഭോക്താക്കള്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ബിരിയാണിയാണെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ പറയുന്നത്. 2021ല്‍ ഓരോ സെക്കന്‍ഡിലും രണ്ട് ബിരിയാണി വീതം കമ്പനി വിതരണം ചെയ്തു. സൊമാറ്റോയ്ക്ക് 2021ല്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന 'ഒറ്റ' ഓര്‍ഡര്‍ 33,000 രൂപയുടേതാണ്. അഹമ്മദാബാദിലെ ഒരു ഉപഭോക്താവിന്റേതായിരുന്നു ഓര്‍ഡര്‍.മിനുട്ടില്‍
സ്വിഗ്ഗിയുടെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഓരോ മിനുട്ടിലും 115 ബിരിയാണി ഇന്ത്യക്കാര്‍ വാങ്ങി. സമൂസ, ഗുലാബ് ജമൂന്‍ എന്നിവയ്ക്കും സ്വിഗ്ഗി വന്‍ ഓര്‍ഡറുകള്‍ നേടി. പാന്‍ ഏഷ്യന്‍, ഇന്ത്യന്‍, ചൈനീസ്, മെക്‌സിക്കന്‍, കൊറിയന്‍ എന്നീ അഞ്ച് ക്വിസീന്‍സിനായിരുന്നു 2021ല്‍ പ്രിയമേറെ.
ഒരുകോടി പേര്‍ മൊമോയും 88 ലക്ഷം പേര്‍ ദോശയും ഓണ്‍ലൈനില്‍ വാങ്ങി. സമൂസ വാങ്ങിയത് 72.79 ലക്ഷം പേരാണ്. വടാ പാവ് വാങ്ങിയത് 31.57 ലക്ഷം പേര്‍. 11 ലക്ഷത്തിലേറെ പേര്‍ പനീര്‍ ബട്ടര്‍ മസാലയും ബട്ടര്‍ നാനും വാങ്ങി. ഇക്കഴിഞ്ഞ ട്വന്റി20 വേള്‍ഡ് കപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിനിടെ 10.62 ലക്ഷം പേര്‍ സൊമാറ്റോയിലൂടെ ഭക്ഷണം വാങ്ങി.
https://www.facebook.com/Malayalivartha