പേര ചില്ലറക്കാരനല്ല... വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം
നമ്മുടെ പറമ്ബുകളില്‍ ധാരാളം കാണുന്ന വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയായ ഒരു മരമാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇതിന്റെ പേരക്ക. വൈറ്റമിന്‍ ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പോട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്ബുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കക്കു സാധിക്കും.
പേരയ്ക്ക കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും കൂടാതെ ലയിക്കുന്ന നാരുകളും ലഭിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കാം. കൂടാതെ ആന്റി ഒക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ടാന്നിന്‍സ്, എന്‍സൈമുകള്‍, ഫ്‌ലെവനോയ്ഡുകള്‍ തുടങ്ങിയ ഫൈറ്റോകെമിക്കലുകള്‍ പേരയിലയുടെ സത്തില്‍ അടങ്ങിയതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്താനും സഹായകമായിരിക്കും.
പേരക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി അല്ലെങ്കില്‍ അസ്‌കോര്‍ബിക് ആസിഡ് ശരീരകോശങ്ങളുടെ വികാസത്തിനും നന്നാക്കലിനും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും മുറിവുണങ്ങാനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
പേരയുടെ ഏറ്റവും പരമ്ബരാഗതമായ ഉപയോഗങ്ങളില്‍ ഒന്നാണ് മുറിവുകള്‍ ഉണക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. പേരക്കയുടെ ഇലകള്‍ തിളപ്പിക്കുകയോ അല്ലെങ്കില്‍ ചതയ്ക്കുകയോ ചെയ്തു ഉപയോഗിക്കുന്നത് മുറിവിലെ അണുബാധ തടയാന്‍ ആന്റി സെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ പേരയുടെ ഇലകളുടെ സത്ത് മുറിവുകള്‍, പൊള്ളല്‍, മൃദുവായ ടിഷ്യു അണുബാധകള്‍ എന്നിവയ്‌ക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha