ഉലുവയെ ചെറുതായി കാണേണ്ട... ഗുണങ്ങള്‍ കുറച്ചൊന്നുമല്ല; അല്‍പ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്
അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്ന് തന്നെയാണ് ഉലുവ. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അല്‍പ്പം കയ്പ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്നിലാണ് ഈ അടുക്കള താരം.
ഇത് കഴിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.
നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉലുവ ഇതുവഴി രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
മലബന്ധത്തെ ഇല്ലാതെയാക്കുന്നതിന് ഉലുവ നല്ലതാണ്. കരളിനെ ശുദ്ധീകരിക്കാനും രക്തം ശുദ്ധമാക്കാനും ഉലുവ നല്ലതാണ്. അമിതവണ്ണം കുറയ്ക്കാനും ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ വൃക്കകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നത് തടയുന്ന ഉലുവ മൂത്രത്തില്‍ കല്ലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha