ബിസ്‌കറ്റില്‍ ദ്വാരങ്ങള്‍ ഇടുന്നത് ഭംഗിക്കല്ല... എന്തിനാണ് ഈ ബിസ്‌കറ്റുകള്‍ക്ക് ചെറിയ സുഷിരങ്ങള്‍ ഇടുന്നതെന്നറിയാം
വിപണിയില്‍ പല രൂപത്തിലും ബിസ്‌കറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ബിസ്‌ക്കറ്റുകളില്‍ നല്‍കുന്ന ചില ആകൃതികള്‍ എന്തിനാണെന്ന്. ചില ബിസ്‌കറ്റുകളില്‍ ചെറിയ ദ്വാരങ്ങള്‍ കണ്ടിട്ടുണ്ടാകും. ഉദാഹരണത്തിന് 50 50 പോലുള്ള ബിസ്‌ക്കറ്റുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. എന്തിനാണ് ഈ ബിസ്‌കറ്റുകള്‍ക്ക് ചെറിയ സുഷിരങ്ങള്‍ എന്ന് അറിയാം.
ഡോക്കര്‍ ഹോളുകള്‍ എന്നാണ് ഇത്തരം സുഷിരങ്ങളെ അറിയപ്പെടുന്നത്. ഡോക്കര്‍ ഹോളുകള്‍ ബിസ്‌ക്കറ്റിന്റെ നിര്‍മ്മാണവുമായും രൂപകല്‍പ്പനയുമായും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ബേക്ക് ചെയ്യുന്ന സമയത്ത് വായു സുഗമമായി കടന്നു പോകാനും ബ്രെഡ് വലുതാകുന്നത് പോലെ വികസിക്കാതിരിക്കാനുമാണ് ഈ ഹോളുകള്‍ ഇടുന്നത്.
ഇത്തരം ബിസ്‌ക്കറ്റുകള്‍ പാകം ചെയ്യുന്നതിനായി മാവും പഞ്ചസാരയും ഉപ്പും ചേര്‍ത്ത മിശ്രിതം ഷീറ്റ് പോലുള്ള ട്രേയില്‍ വിതറുകയും ബേക്ക് ചെയ്യുന്നതിന് മുന്‍പായി ഒരു മെഷീന് കീഴില്‍ വെയ്ക്കുകയുമാണ്. ഈ മെഷീനാണ് ബിസ്‌കറ്റിന് സുഷിരങ്ങള്‍ നല്‍കുന്നത്.
ബിസ്‌കറ്റ് മിശ്രിതം തയ്യാറാക്കുമ്‌ബോള്‍ അതില്‍ വായുവും കലര്‍ന്നിട്ടുണ്ടാകും. ഇത് കുമിളകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. ഈ കുമിളകള്‍ ബിസ്‌ക്കറ്റിന്റെ ബേക്കിംഗിനേയും ബാധിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനായാണ് ചില ബിസ്‌കറ്റുകളില്‍ സുഷിരം കാണുന്നത്.
https://www.facebook.com/Malayalivartha