ഇതറിഞ്ഞാൽ ചിക്കൻ ഇഷ്ട്ടമല്ലാത്തവരും കഴിച്ചുപോകും.., കോഴി ഇറച്ചിക്ക് ഇത്രയും ഗുണമുണ്ടെന്ന് കരുതിയില്ല..,ഇതുവരെ കേട്ടതെല്ലാം തെറ്റിദ്ധാരണകളോ?....
കോഴിയിറച്ചി ചെറുപ്പം മോഹിക്കുന്നവരുടെ ഭക്ഷണമാണെന്നറിയാമോ. ഇതിൽ ധാരാളമുള്ള പ്രോട്ടീൻ പേശികളെ ആരോഗ്യവും ഉറപ്പുമുള്ളതാക്കി തീർക്കും. ചിക്കൻ അങ്ങനെ വെറുത്തെ കഴിച്ചാൽ പോര ചിക്കാൻ സൂപ് തന്നെ കഴിക്കണം.ആഴ്ചയിൽ ഒരു ദിവസം ചിക്കൻ സൂപ്പ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കാൻ കാരണമാകും
.കോഴിയിറച്ചിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള കാൽസ്യം, ഫോസ്ഫറസ് എന്നിവ അസ്ഥികളെയും സംരക്ഷിക്കും. അതുകൊണ്ട് തനെയാണ് കോഴിയിറച്ചി ചെറുപ്പം മോഹിക്കുന്നവരുടെ പ്രിയ സുഹൃത്തായി മാറിയതും..കോഴിയിറച്ചിയിലുള്ള വിറ്റാമിൻ ബി 5, ട്രിപ്‌റ്റോഫാൻ എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.ഇത് കൂടാതെ നമ്മളിൽ സ്ഥിരമായി കാണുന്ന രോഗമാണ് സന്ധിവേദന അലെങ്കിൽ സന്ധി വാതം ചിക്കൻ കഴിക്കിന്നതിലൂടെ സന്ധി വേധന ഒരു പരുതി വരെ കുറയ്ക്കാൻ കോഴിയിറച്ചിക്ക് കഴിവുണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡ്, പൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമാണ്. എന്നാൽ ബ്രോയിലർ ചിക്കൻ അമിതമായി കഴിക്കുന്നത് ആരോഗ്യകരമല്ല. വളർച്ചാഹോർമോൺ കുത്തിവച്ചു വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ. എന്നാൽ ഈ കോഴികളിൽ ഹോർമോൺ കുത്തിവയ്ക്കുന്നില്ല എന്നതാണു ശരി.
ജനിതകവ്യതിയാനം വരുത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം കോഴികളാണിവ. തീറ്റയെ പെട്ടെന്ന് മാംസമാക്കി മാറ്റാനുള്ള കഴിവാണ് ജനിതക വ്യതിയാനത്തിലൂടെ ഇവയിലുണ്ടാക്കുന്നത്.ഇത്തരം കോഴികൾ ഒരു കിലോ തൂക്കം വയ്ക്കാൻ ഒന്നേ മുക്കാൽ കിലോ തീറ്റ മാത്രം മതി. ഇവയ്ക്കു നൽകുന്ന കുത്തിവയ്പുകൾ രോഗം വരാതിരിക്കാനുള്ളതാണ്.
അല്ലാതെ വളരാനുള്ളതല്ല.ബ്രോയിലർ ചിക്കൻ കഴിക്കുന്നതു മൂലം പെൺകുട്ടികൾക്കു വളരെ നേരത്തെ ആർത്തവം വരുന്നതായോ, സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉളവാക്കി, ഗർഭധാരണം തടസപ്പെടുത്തുന്നതായോ ശാസ്ത്രീയ പഠനങ്ങൾ ഇല്ല.
എന്നാൽ കോഴിയിറച്ചി മാംസ്യവും കൊഴുപ്പും അടങ്ങിയ ആഹാരമാണ്. ഇതു കറിവച്ചും പൊരിച്ചും വറുത്തും കൂടുതൽ കഴിക്കുമ്പോൾ ലഭിക്കുന്ന അമിതോർജവും കുട്ടികളുടെ കായികവിനോദങ്ങൾ കുറഞ്ഞ ജീവിതശൈലിയും ചേരുമ്പോൾ ആർത്തവം വരുന്നതിനുള്ള ക്രിട്ടിക്കൽ വെയ്റ്റ് അഥവാ നിർണായകതൂക്കം നേരത്തെ എത്തുന്നു.
ഇതു പെൺകുട്ടികളിൽ ആർത്തവം നേരത്തെ വരാൻ കാരണമാകും.നാടൻ കോഴിയിറച്ചിയാണ് എപ്പോഴും ഉത്തമം. കറിയാക്കി കഴിക്കുന്നതാണ് കൂടുതൽ ഉത്തമം. പാകം ചെയ്യുന്നതിന് മുൻപ് ഇറച്ചിയിലെ അമിതമായ കൊഴുപ്പ് നീക്കുക. കൊഴുപ്പ് കുറഞ്ഞ ഭാഗമായ ചിക്കൻ ബ്രെസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha