ചോക്ലേറ്റ് ഹൃദയത്തിന്റെ പ്രിയ തോഴനോ?അമേരിക്കൻ പഠനങ്ങൾ സത്യമോ? യുഎസിൽ ചോക്ലേറ്റ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കൂടുന്നു
കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപ്പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചോക്ലേറ്റ് .അതിനാൽ തന്നെ രുചിയിൽ വൈവിധ്യമായ രീതിയിലും വിപണിയെ കീഴടക്കി മുന്നേറുന്ന ചോക്ലേറ്റിന് ഗുണങ്ങളും ഏറെയെന്നാണ് യുഎസ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
ഇപ്പോൾ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിലാണ് ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്.60 വയസും അതിന് മുകളിൽ പ്രായമുള്ളവരുമായ 20000 മുതിർന്ന യുഎസ് പൗരന്മാരെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്.
ഇവരിൽ നടത്തിയ പഠനത്തിലാണ് ചിലരുടെ ഭക്ഷണത്തിൽ ചോക്ലേറ്റ് മാത്രം ഉൾപ്പെടുത്തു എന്ന് കണ്ടെതിയത്.ഈ വിഭാഗക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നത് കുറവാണെന്ന് കണ്ടെത്തി.
മറ്റു ചിലരുടെ ഭക്ഷണത്തിൽ കൊക്കേ ഫ്‌ളേവർ ഉൾപ്പെടുത്തുകയും അവരിൽ കാർഡിയോവാസ്‌കുലാർ സംബന്ധിച്ച അസുഖങ്ങൾ കുറയുന്നതായി കണ്ടെത്തിതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിൽ പറയുന്നു.മാത്രവുമല്ല ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരണപ്പെടുന്നവരിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഗവേഷകർ അവകാശപെടുന്നുണ്ട്.
2014 ൽ ദ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ കൊക്കോ ഫ്‌ളാവനോളുകളെക്കുറിച്ചുള്ള പഠന റിപ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. കൊക്കോ പൗഡർ, ചോക്ലേറ്റ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ഫ്‌ളാവനോൾ എന്ന് പറയുന്നത്.
അതിൽ ചോക്ലേറ്റിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ 2005-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഹൈപ്പർടെൻഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചോക്ലേറ്റിൽ നിന്നുള്ള ഫ്‌ലവനോളുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു.
കൊക്കോ ബീനിൽ മാത്രമല്ല ചായ, ചില പഴങ്ങൾ എന്നിവയിലും ഫ്‌ളാവനോൾസ് കാണപ്പെടാറുണ്ട്.
.
https://www.facebook.com/Malayalivartha