എല്ലാം അറിയാം എന്നിട്ടും പ്രഭാതഭക്ഷണം ഒഴുവാക്കുന്നു !എന്നാൽ പണി ഉറപ്പ് സ്ഥിരമായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് മാരകരോഗം കണ്ടില്ലെന്ന് നടിക്കലേ
ഭക്ഷണത്തിലെ പ്രധാനിയാണ് പ്രഭാതഭക്ഷണം എന്നിരിക്കെ അത് ഒഴുവാക്കുന്നു.തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ പ്രഭാത ഭക്ഷണം വേണ്ടെന്ന് വെക്കുന്നു. കാരണം എന്തുതന്നെയാണെങ്കിലും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കും. സ്ഥിരമായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്.
പ്രഭാത ഭക്ഷണം ഒഴിവാക്കിയതിന് ശേഷം ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്‌ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും തുടർന്ന് ഹൃദ്രോഗത്തിലേക്കും നമ്മളെ നയിക്കും.
മറ്റൊന്ന് പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ അത് നമ്മുടെ മാനസിക നിലയെ തന്നെ ബാധിക്കുന്നു.
രാവിലെ മുതല്‍ വിശന്നിരുന്നാല്‍ പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല, ഒരു ഡിപ്രെഷൻ മൂഡ് ആയിരിക്കും നമുക്കുണ്ടാവുക.മറ്റൊരു അപകടമായ അവസ്ഥ രാവിലെ മുഴുവൻ ഭക്ഷണം കഴിക്കാതെ ഉച്ചക്ക് കഴിക്കുമ്പോൾ നമ്മൾ കൂടുതലായി കഴിക്കുകയും, അതുമൂലം ശരീര ഭാരം വർദ്ധിക്കുകയും ചെയ്യുന്നു.ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.ഇതാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ ഏറ്റവും പെട്ടെന്ന് ബാധിക്കുന്ന രോഗമാണ് പ്രമേഹം.ടൈപ്പ് 2 പ്രമേഹമാണ് ഇവരെ കീഴ്‌പ്പെടുത്തുക.പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്കു സ്ഥിരമായി വരുന്നതാണ് മൈഗ്രേൻ എന്ന തലവേദന.പ്രാതൽ ഒഴിവാക്കുമ്പോൾ ഉച്ച ഭക്ഷണം കഴിഞ്ഞു അധികമായി ദാഹം അനുഭവപ്പെടുകയും പലപ്പോഴും വെള്ളം കുടിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു.പല പഠനങ്ങളിലും പ്രഭാത ഭക്ഷണം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ധാരണാശേഷിയും അക്കാദമിക പ്രകടനവുമെല്ലാം കാഴ്ചവെക്കാൻ പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.
ശരീരത്തിന് ഭാരം കുറയ്ക്കാൻ നമ്മളെല്ലാവരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. എന്താണ് കാരണം എന്നല്ലേ? രാത്രി മുഴുവൻ വിശന്നിരിക്കുന്ന ശരീരത്തിന് രാവിലെ കൂടി ഭക്ഷണം ലഭിക്കാതെയിരിക്കുന്നത് മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. മാത്രവുമല്ല കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കാനും സാധ്യതയുണ്ട്. ഇത് ശരീര ഭാരം വർദ്ധിക്കാൻ കാരണമാകും.
കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, തലവേദന, തലകറക്കം എന്നിവയ്ക്കും ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കാരണമാകും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും പോഷക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. പ്രഭാത ഭക്ഷണം ലഭിക്കാത്തത് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. അത് ദിവസം മുഴുവൻ കടുത്ത ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.
ഈ ഭക്ഷണം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്
വിവിധതരം പ്രിസര്‍വേറ്റിവ് ഉപയോഗിച്ചിട്ടുള്ള ഭക്ഷണങ്ങൾ ബ്രേക്ക് ഫാസ്റ്റായി തിരഞ്ഞെടുക്കരുത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ടീകേക്കും രാവിലെ കഴിക്കുന്നത് അത്ര നല്ലതല്ല. അതു പോലെ പാന്‍കേക്കില്‍ പ്രത്യേകിച്ച് പോഷകമൂല്യമുള്ള ഒന്നും അടങ്ങിയിട്ടില്ല. ഇതും അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അമിത മധുരം സരീരത്തിലെ ഷുഗർ ലെവലിൽ വ്യതിയാനങ്ങളുണ്ടാക്കും. ബ്രഡില്‍ മുട്ടയോ വെണ്ണയോ ഉപയോഗിച്ച് പൊരിച്ചെടുക്കുന്നത് അത്ര ഗുണകരമല്ല. അമിത വണ്ണത്തിന് കാരണമാകും.
അമിതമായ മധുരം അടങ്ങിയിട്ടുള്ള കേക്കുകള്‍, രാവിലെ കഴിക്കുന്നത് ശരിയായ രീതിയല്ല. ശാരീരികക്ഷമത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിപരീതഫലമാകും ലഭിക്കുക
https://www.facebook.com/Malayalivartha