35 വയസാണോ നിങ്ങൾക്ക് എങ്കിൽ ഈ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക;അങ്ങനെ അല്ലെങ്കിൽ ഇപ്പോൾ തനെ ഉൾപ്പെടുത്തൂ; ഭക്ഷണം കഴിച്ചും ആരോഗ്യത്തോടെ ജീവിക്കാം
ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട് എന്നതിൽ സംശയമില്ല . ഇതിനാല്‍ തന്നെ മുപ്പത്തഞ്ചു വയസ്സിൽ തന്നെ നാം ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. കാരണം ഇപ്പോഴത്തെ കാലത്ത് ഈ പ്രായത്തില്‍ തന്നെ പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ധാരാളമാണ്.
ഇതിനാല്‍ ഭക്ഷണത്തിൽ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. നല്ല ആരോഗ്യം വേണമെങ്കിൽ വിറ്റാമിൻ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം. ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കും.
ഇലക്കറി
രോഗ പ്രതിരോധം, രോഗ നിവാരണം, സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഇലക്കറികളുടെ ഔഷധ ഗുണങ്ങൾ വളരെയേറെ പ്രയോജനം ചെയ്യും. പല രോഗങ്ങൾക്കുമുള്ള മരുന്നായി ഇലക്കറികൾ ഉപയോഗിക്കാൻ ആയുർവേദത്തിൽ പോലും നിർദ്ദേശിക്കുന്നുണ്ട്.
ഇലകളുടെ ഗാനത്തിൽ പെട്ട വിവിധയിനം ചീരകൾ കാഴ്ചശക്തി വർദ്ധിപ്പിക്കാനും ചർമ്മ സൗന്ദര്യം നില നിർത്താനും സഹായിക്കുന്നതാണ്. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A ആണ് ഇതിനു സഹായിക്കുന്നത്. കൂടാതെ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി ഇലക്കറികളിൽ അടങ്ങിയിക്കുന്നതിനാൽ മുപ്പത് വയസ്സിനു ശേഷം ഇത് ധാരാളം കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്‌സിഡന്റുകളും പ്രതിരോധ ശക്തി വർധിപ്പിക്കാനും സഹായിക്കും.
മധുരക്കിഴങ്ങെന്നാൽ
മധുരക്കിഴങ്ങെന്നാൽ വിവിധയിനം ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഫൈബറുകളുടെയും അന്നജത്തിന്റെയും കലവറയാണ്. ഇത് പാകം ചെയ്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായകമാണ്. ശരീരത്തിലെ വിറ്റാമിൻ D യുടെ അപാകത നികത്താനും എല്ലുകള്‍ ബലപ്പെടുത്താനും ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കിയാൽ മതി. പ്രതിരോധശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക എന്ന് തുടങ്ങിയ വിവിധ കാര്യങ്ങൾക്കും മധുരക്കിഴങ്ങ് സഹായിക്കും.
ഓട്സ്
ഓട്സ് ,പ്രായഭേദമന്യേ ആർക്കും കഴിക്കാവുന്ന ഭക്ഷണമാണിത്. ഫൈബര്‍, സിങ്ക്, മഗ്നീഷ്യം, പ്രോട്ടീന്‍, മാംഗനീസ്, കാത്സ്യം, അയൺ, വിവിധ വിറ്റാമിനുകൾ തുടങ്ങിയ പോഷകഘടകങ്ങളെല്ലാം ഓട്സിലുണ്ട്. ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കുന്നത് പല രോഗങ്ങളെയും ദൂരെ നിർത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പോലും സാക്ഷ്യപ്പെടുത്തുന്നു. വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫൈറ്റോ ഈസ്‌ട്രോജനും ഫൈറ്റോ കെമിക്കല്‍സും ഓട്‌സിലുള്ളതിനാൽ ധൈര്യമായി ഇത് ആഹാരക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്.
ബദാമും അണ്ടിപ്പരിപ്പുമെല്ലാം
ഒരു പ്രായം കഴിഞ്ഞാൽ ഈ ബദാമും അണ്ടിപ്പരിപ്പുമെല്ലാം എല്ലാ ദിവസവും കഴിക്കാമോ? കഴിക്കാം എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കശുവണ്ടിയോ നിലക്കടലയോ ബദാമോ ദിവസവും ഒരു പിടി (ഏകദേശം 20 ഗ്രാം) കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമത്രേ. ദിവസവും ഇത് കഴിക്കുന്നത് പല രോഗങ്ങളുടെ സാധ്യതയെ കുറയ്ക്കും. നിലക്കടലയിലും കശുവണ്ടിയിലും ധാരാളമായി നാരുകൾ, മഗ്നീഷ്യം, അപൂരിത കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ക്‌ളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.
https://www.facebook.com/Malayalivartha