നിങ്ങൾ വാങ്ങിയ മീൻ നല്ലതാണോ മോശമാണോ എന്ന് തിരിച്ചറിയാൻ എളുപ്പവഴികൾ ഇതാ,ഇനി മാർക്കറ്റിൽ പോയാൽ ആരും പേടിച്ചുമീൻ വാങ്ങാതിരിക്കണ്ട,ഈ വഴികൾ ഓർമിക്കുക
കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിൽ മീൻ കഴിച്ച് ആശുപത്രിയിലാവുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.അതിനാല്‍ മീന്‍ വാങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.രാസപ്രവര്‍ത്തനം നടന്ന് ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നതാണ്. മാര്‍ക്കറ്റുകളില്‍ ഇന്ന് ലഭ്യമാവുന്ന പല ദിവസം പഴകമുള്ളവയാണ്.
നല്ല മത്സ്യത്തിന്റെത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും.തൊട്ടുനോക്കിയാല്‍ നല്ല മാര്‍ദവം ഉണ്ടാകും.
മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന ഘടകമാണ് ഗന്ധം. ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. കടലിലെ കാറ്റടിക്കുമ്പോഴുള്ളതുപോലത്തെ ഗന്ധം.
മത്സ്യത്തിന്റെ കണ്ണുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ മത്സ്യത്തിന്റെ കണ്ണുകള്‍ തിളക്കമുള്ളതായിരിക്കും. മങ്ങല്‍ ഒട്ടും ഉണ്ടാവില്ല. അതിനല്‍പം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ കണ്ണുകള്‍ക്കു നീലനിറമായിരിക്കും.ചില മീനിൻ്റെ കണ്ണുകൾ ചുമ്മനാവും കാണപെടുക.മറ്റൊന്ന് ചെകിളപ്പൂക്കള്‍ പരിശോധിക്കുക. ഫ്രഷ് ആണെങ്കില്‍ ചെകിളപൂക്കള്‍ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും.
മുറിച്ച മത്സ്യം ഫ്രഷ് ആണോയെന്നറിയാന്‍ ഈര്‍പ്പമുണ്ടോയെന്നു നോക്കുക.മികച്ച സീഫുഡ് അല്ലെങ്കിൽ മത്സ്യം എടുക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് മത്സ്യത്തിന്റെ രൂപം നോക്കുക എന്നതാണ്. നിറം തെളിച്ചമുള്ളതാണെന്നും കണ്ണുകൾക്ക് വെളുത്ത പാളി ഇല്ലെന്നും ചവറുകളും വാലും പുതുമയുള്ളതാണെന്നും ഉറപ്പാക്കുക. ഇതിന് ചെറുതായി വഴുക്കുന്ന ഘടനയുണ്ടെന്നും മാംസത്തിന് നിറവ്യത്യാസമില്ലെന്നും ഉറപ്പാക്കുക. വാസ്തവത്തിൽ, നിങ്ങൾക്ക് മത്സ്യം കഷണങ്ങളായി മുറിക്കുകയാണെങ്കിൽ, പുതിയ മത്സ്യത്തിന്റെ മാംസം എല്ലായ്പ്പോഴും രക്തം പുറന്തള്ളുകയും തിളക്കമുള്ള പിങ്ക് നിറമായിരിക്കും.നല്ല മീനാണെങ്കിൽ നിറവ്യത്യാസവും ഉണ്ടായിരിക്കില്ല.
മാംസം തന്നെ അടര്‍ന്നു പോരുന്നെങ്കില്‍ പുതിയ മീന്‍ ആയിരിക്കില്ല.മത്സ്യത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്.വലിയ മീനുകള്‍ വാങ്ങുംമുമ്പ് പതിയെ കൈകൊണ്ട് ഒന്നമര്‍ത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കില്‍ മീന്‍ അത്ര പുതിയതാകണമെന്നില്ല. ഉറപ്പുള്ള മാംസം മീന്‍ പുതിയതാണ് എന്നതിന്റെ സൂചനയാണ്.
വലിയ മീനുകള്‍ മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷ് ആയ കക്കയുടെയും കല്ലുമ്മക്കായയുടേയും തോട് അല്‍പം തുറന്ന നിലയിലായിക്കും. പതിയെ കൈകൊണ്ട് തട്ടിയാല്‍ താനെ അടഞ്ഞുപോകും. ഫ്രീസറില്‍ വച്ച മീന്‍ വാങ്ങുമ്പോള്‍ നിറവിത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക.
https://www.facebook.com/Malayalivartha