Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷവർമ തകർപ്പനാണ് പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം, ഷവർമ ആളെക്കൊല്ലിയാവുന്നത് ഇങ്ങനെ; പാകം ചെയ്യുന്ന രീതി മുതല്‍ മയോണൈസ് വരെ പ്രശ്നമാണ്

02 MAY 2022 01:03 PM IST
മലയാളി വാര്‍ത്ത

ന്യൂജനറേഷന്റെ ഏറ്റവും ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ഷവര്‍മ. എന്ത് കഴിച്ചില്ലെങ്കിലും ഷവര്‍മ്മ കഴിച്ച് വയറു നിറയ്ക്കുന്ന കാലം. എന്നാല്‍ ഇത്രയേറെ വിഷം ഷവര്‍മയിൽ അടിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഒരു കാലത്ത് ഷവര്‍മ്മയുണ്ടാക്കിയ കോലാഹലങ്ങളും ചില്ലറയല്ല.

ഷവര്‍മ കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും പലപ്പോഴും മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഷവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല.

 

ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു.കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല.

 

 

80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത.


ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളില്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു.

 

ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്തൊക്കെ ദോഷവശങ്ങളാണ് ഷവര്‍മ്മ കഴിയ്ക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത് എന്ന് നോക്കാം.

 


ക്യാന്‍സര്‍


ക്യാന്‍സറിനെ എന്നും ഭീതിയോടെയാണ് ലോകം കാണുന്നത്. എന്നാല്‍ എത്രയൊക്കെ അകറ്റി നിര്‍ത്തിയാലും നമ്മുടെ ഭക്ഷണശീലത്തിലൂടെ ക്യാന്‍സര്‍ നമ്മളില്‍ പിടി മുറുക്കുന്നു. ഷവര്‍മ്മയുടെ തീറ്റ ഇത്തരത്തില്‍ ക്യാന്‍സറിനെ നമ്മളിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന ഒന്നാണ്.

 

കൊളസ്‌ട്രോള്‍


കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇന്ന് പ്രായഭേദമില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നിസ്സാരമായ രീതിയില്‍ ഇതിനെ പലരും തള്ളിക്കളയുന്നത്. എന്നാല്‍ പുതിയ തലമുറയുടെ ഭക്ഷണശീലം കൊളസ്‌ട്രോളിനെ നമ്മളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.


ഹൃദയാഘാതം


ഹൃദയാഘാതം ഇന്നത്തെ കാലത്തെ രോഗങ്ങളില്‍ പുത്തരിയല്ല. പ്രായഭേദമന്യേ ആര്‍ക്കും ഹൃദയാഘാത സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണശീലമാണ് പലരിലും ഹൃദയാഘാതത്തെ വിളിച്ചു വരുത്തുന്നതും.

 

ശരീരത്തില്‍ വിഷം നിറയ്ക്കാന്‍


ശരീരത്തില്‍ വിഷം നിറയ്ക്കാന്‍ ഇത്രയും നല്ലൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. കാരണം അത്രയേറെ ടോക്‌സിനുകളാണ് ശരീരത്തിലേക്ക് ഷവര്‍മ്മ കഴിയ്ക്കുന്നത് വഴി കടന്നെത്തുന്നത്.

 

അമിതവണ്ണം


ഇന്നത്തെ കാലത്തെ ജങ്ക് ഫുഡിന്റെ ഫലമാണ് അമിതവണ്ണം. അമിതവണ്ണം മറ്റ് പല രോഗങ്ങളിലേക്കും വഴിവെയ്ക്കും. ഷവര്‍മ്മ പോലുള്ള ഭക്ഷണങ്ങള്‍ അമിതവണ്ണം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

ചര്‍മ്മ പ്രശ്‌നങ്ങള്‍


ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഷവര്‍മ്മ മുന്നിലാണ്. ഷവര്‍മ്മയില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ഇറച്ചി പഴകിയതാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നാണഅ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (2 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (2 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (3 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (8 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (10 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (10 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (11 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (11 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (12 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (12 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (12 hours ago)

Malayali Vartha Recommends