തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ..... കാരണം അറിഞ്ഞോടി .... ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും ഈ കാര്യങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷംചെയ്യും...
വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്‍. ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തനേക്കാള്‍ മികച്ച മറ്റൊരു ഫലവര്‍ഗം വേറെയില്ല.ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നല്‍കാന്‍ തണ്ണിമത്തന് കഴിവുണ്ട്. എന്നാല്‍ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെയ്ക്കരുതെന്നാണ് പറയപ്പെടുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോടെ തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങളില്‍ പലതും ഇല്ലാതാകും.
സാധാരണതാപനിലയില്‍ സൂക്ഷിച്ച തണ്ണിമത്തനില്‍ ഫ്രിഡ്ജില്‍ വെച്ചതിനേക്കാള്‍ അധികമായി പോഷകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ജ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.കൂടാതെ മുറിയിലെ താപനിലയിലാണ് തണ്ണിമത്തന്‍ സൂക്ഷിക്കേണ്ടതെന്നാണ് യുഎസ്ഡിഎ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാര്‍ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍) നടത്തിയ ഒരു പഠനച്ചില്‍ വ്യക്തമാക്കുന്നത്.
ഫ്രഡിജില്‍ സൂക്ഷിക്കുമ്ബോള്‍ ഇതിലെ പോഷകാംശം വളരെയധികം കുറയുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.വിവിധ തരത്തിലുള്ള തണ്ണിമത്തനുകള്‍ രണ്ടാഴ്ചയോളം ഫ്രിഡ്ജിലും പുറത്തുമായി സൂക്ഷിച്ച ശേഷം ഇവ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. തണുത്തുതന്നെ തണ്ണിമത്തന്‍ കഴിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇത് ചെറുതായി മുറിച്ച ശേഷം ഐസ് ക്യൂബ് ചേര്‍ത്ത് കഴിക്കാം. അല്ലാതെ മുഴുവന്‍ സമയവും ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം കഴിക്കാതിരിക്കുകയാണ് നല്ലതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.വേനല്‍ക്കാലം നമ്മുടെ നാട്ടില്‍ കനത്തുതുടങ്ങിയിരിക്കുകയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജലീകരണം ഒഴിവാക്കാനും പലരും തേടുന്ന പരിഹാരമാര്‍ഗം പഴങ്ങളാണ്.
ഇതില്‍ മുന്‍പന്തിയിലാണ് തണ്ണിമത്തന്‍. പോഷകങ്ങള്‍ ധാരാളമായി അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.70 ഡിഗ്രി ഫാരന്‍ഹീറ്റ്, 55 ഡിഗ്രി ഫാരന്‍ ഹീറ്റ്, 41 ഡിഗ്രി ഫാരന്‍ഹീറ്റ് എന്നിങ്ങനെ വ്യത്യസ്ത താപനിലയില്‍ തണ്ണിമത്തന്‍ സൂക്ഷിച്ചു. അതിനുശേഷം പഠനം നടത്തിയപ്പോള്‍ പുതിയതായി പറിച്ചെടുത്ത തണ്ണിമത്തനിലും ഫ്രിഡ്ജില്‍ സൂക്ഷിച്ച തണ്ണിമത്തനിലും 70 ഡിഗ്രി ഫാരന്‍ഹീറ്റില്‍ സൂക്ഷിച്ച തണ്ണിമത്തനേക്കാള്‍ പോഷകങ്ങള്‍ കുറവാണെന്ന് കണ്ടെത്തി.
പറിച്ചെടുത്തശേഷവും തണ്ണിമത്തന്‍ കുറച്ച് പോഷകങ്ങള്‍ ഉത്പാദിപ്പിക്കുന്നതായി അവര്‍ കണ്ടെത്തി. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ വീണ്ടും പോഷകങ്ങള്‍ നഷ്ടപ്പെടും. മാത്രമല്ല ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഒരാഴ്ച കഴിയുമ്പോഴേക്കും തണ്ണിമത്തന്‍ ചീഞ്ഞ് തുടങ്ങും. സാധാരണ താപനിലയില്‍ 14 ദിവസം മുതല്‍ 21 ദിവസം വരെ തണ്ണിമത്തന്‍ കേടാകാതെ ഇരിക്കും.
https://www.facebook.com/Malayalivartha