പാല്‍ കുടിക്കാറുണ്ടെങ്കില്‍ ആ ശീലത്തോട് ഗുഡ്ബൈ പറഞ്ഞേക്കൂ...! കുട്ടികളെ പാൽ നിർബന്ധിച്ച് കുടിപ്പിക്കാറുള്ള മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, പാലിന്റെ അമിത ഉപയോഗം നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിലേക്ക്...
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്‍. ഇത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന തെറ്റായ ധാരണ നമുക്കെല്ലാവര്‍ക്കും ഉണ്ട്.അതിനാൽ കുട്ടികൾക്ക് പാൽ നിർബന്ധിച്ചു നൽകാറുണ്ട് മാതാപിതാക്കൾ. പാല് കുടിക്കുന്നത് ശീലമാക്കിട്ടുള്ളവർക്കുള്ള ഒരു മുന്നറിയിപ്പാണ് പുതിയ പഠനങ്ങള്‍ നല്‍കുന്നത്.
അമിതമായ പാലിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അധികമായാൽ അമൃതും വിഷമാണെന്നല്ലേ. പാലും പാലുത്പ്പന്നങ്ങളും അമിതമായ ഉപയോഗം എല്ലുകള്‍ ക്ഷയിക്കുന്നതിനും വേഗത്തില്‍ വാര്‍ദ്ധക്യം ബാധിക്കുന്നതിനും കാരണമാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ദിവസവും മൂന്ന് ഗ്ലാസ് പാല്‍ കുടിക്കുന്ന സ്ത്രീകളില്‍ എല്ല് തേയ്മാനം കൂടുതലാണ് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പാല്‍ മാത്രമല്ല, വെണ്ണ, മറ്റ് പാലുത്പ്പന്നങ്ങള്‍ എന്നിവ അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു.
ചിലർക്ക് പാല് കുടിക്കുന്നത് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. പ്രധാനമായും ചില ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമൂട്ടുന്നവർ ഇത് ഒഴിവാക്കുന്നതാകും ഉചിതം.ദഹനപ്രശ്‌നമുള്ളവര്‍ പൂര്‍ണമായും പാല്‍ ഒഴിവാക്കണം.ആസ്ത്മ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചുമാത്രമേ പാല്‍ കുടിക്കാവൂ.
ഹൃദ്രോഗം, അമിത കൊളസ്‌ട്രോള്‍, ദഹനക്കേട്, അലര്‍ജി തുടങ്ങിയ രോഗങ്ങളുള്ളവരും വൃക്കയില്‍ കല്ലുള്ളവരും വൃക്കരോഗികളും ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷമേ പാല്‍ കുടിക്കാന്‍ പാടുള്ളൂ. അമിതമായി പാല്‍കുടിക്കുന്നത് മറ്റ് ആഹാരങ്ങള്‍ കഴിക്കുന്നതിനുള്ള താത്പര്യം ഇല്ലാതാക്കും. ഇത് ഇരുമ്പുള്‍പ്പടെയുള്ള പോഷകങ്ങളുടെ കുറവിന് കാരണമാകും.
പാല്‍ കഴിച്ചാല്‍ ചിലര്‍ക്ക് തീരെ ദഹിക്കുകയില്ല. അവര്‍ക്ക് ചുക്ക്, ജാതിക്കാ, കരയാംപൂവ്, ഇലവര്‍ങ്ങപ്പട്ട എന്നിവ സമം ചേര്‍ത്ത് പൊടിച്ച് പത്ത് ഗ്രാം മുതല്‍ 20 ഗ്രാം വരെ തേനില്‍ ചാലിച്ച് കഴിച്ച ശേഷം മീതെ പാല്‍ കുടിക്കാവുന്നതാണ്. ഈ പൊടി പാലില്‍ കലക്കി തിളപ്പിച്ച് കുടിക്കുകയും ചെയ്യാവുന്നതാണ്..
https://www.facebook.com/Malayalivartha