Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചുവന്ന ആപ്പിളിനു മാത്രമല്ല, ഗ്രീന്‍ ആപ്പിളിനും ഗുണങ്ങളേറെയാണ്!; ഗ്രീന്‍ ആപ്പിളിന്റെ ഈ ഏഴ് ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കൂ

05 JUNE 2022 08:30 PM IST
മലയാളി വാര്‍ത്ത

ചുവന്ന ആപ്പിളിനെ പോലെ തന്നെ ഗ്രീന്‍ ആപ്പിളിനും ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, കെ എന്നിവ ഗ്രീന്‍ ആപ്പിളില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ആപ്പിളിന്റെ ഏഴ് ഗുണങ്ങളെ കുറിച്ച് അറിയാം.

1.
ഫ്‌ലേവനോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ആപ്പിള്‍ പതിവായി കഴിക്കുന്നത് ആസ്ത്മയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫ്‌ലേവനോയ്ഡുകള്‍ ആസ്ത്മയുടെ അപകടസാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ഗ്രീന്‍ ആപ്പിള്‍ ശ്വാസകോശ അര്‍ബുദ സാധ്യത 21 ശതമാനം കുറയ്ക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2.
ചുവന്ന ആപ്പിളിനെ അപേക്ഷിച്ച് പച്ച ആപ്പിളില്‍ കുറഞ്ഞ പഞ്ചസാരയും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ടെന്നും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പച്ച ആപ്പിളിന്റെ ഗുണം ലഭിക്കാന്‍ അതിന്റെ തൊലി നീക്കം ചെയ്യരുതെന്ന് അവര്‍ പറയുന്നു.

3.
പൊട്ടാസ്യം, ജീവകം കെ, കാല്‍സ്യം ഇവയടങ്ങിയ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് നല്ലതാണ്. സ്ത്രീകളില്‍ ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയ വൈറ്റമിന്‍ കെ സഹായിക്കുന്നു.

4.
ഗ്രീന്‍ ആപ്പിളില്‍ രക്തം കട്ടപിടിക്കുന്നത് തടയാന്‍ കഴിയുന്ന റൂട്ടിന്‍ എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാരണം, രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന എന്‍സൈമിനെ തടയാന്‍ റൂട്ടിന് കഴിയും. ദിവസവും ഒരു ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

5.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് പച്ച ആപ്പിള്‍. ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.

6.
പച്ച ആപ്പിളും ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കഴിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു. ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 13-22 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തി. കാരണം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ ആപ്പിളിന് കഴിവുണ്ട്.

7.
വയറു വീര്‍ക്കുന്നത് തടയാനും വയറ്റില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പച്ച ആപ്പിള്‍ സഹായിക്കുന്നു. പച്ച ആപ്പിളില്‍ എളുപ്പത്തില്‍ ദഹിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഉപാപചയ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉത്തേജനം നല്‍കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, പഞ്ചസാരയുടെ ആസക്തിയെയും വിശപ്പും കുറയ്ക്കാന്‍ ഇത് മികച്ചൊരു പഴം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (2 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (2 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (3 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (8 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (9 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (10 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (11 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (11 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (11 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (12 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (12 hours ago)

Malayali Vartha Recommends