ഒരിക്കലും ഈ പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കരുത്; ദോഷവശങ്ങൾ ഇവയൊക്കെ
ആരോഗ്യം കാത്ത് സൂക്ഷിക്കാനായി പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അത്യാവശ്യമാണ്. എന്നാൽ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ഇത് മൂലം ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകും. ഒരുമിച്ചു കഴിക്കാൻ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളും ഏതൊക്കെയാണ് ?
1.പപ്പായയും നാരങ്ങയും: പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് ചിലരെങ്കിലും കഴിക്കാറുണ്ട്. ഒരേ സമയം തന്നെ പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എങ്കിൽ ഇത് ഒഴിവാക്കേണ്ടത് നിർബന്ധമാണ്. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും.
2.ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കുന്നതും പ്രശ്‌നമാണ്. ഇത് ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
3.പേരയ്ക്കയും വാഴപ്പഴവും : ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്.
4.ഓറഞ്ചും കാരറ്റും : ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിക്കുന്നതിലൂടെ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കാൻ കാരണമാകുന്നു.
5.പൈനാപ്പിളും പാലും : പാൽ പൈനാപ്പിളിനൊപ്പം കഴിച്ചാൽ ആരോഗ്യത്തിനു ദോഷം ചെയ്യും. പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന സംയുക്തം അടങ്ങിയിട്ടുളതിനാൽ ആണിത്. ഇതുവഴി ഗ്യാസ്ട്രബിൾ, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകൾ ഇവയ്ക്കു കാരണമാകും. ഇനി പഴങ്ങൾ കഴിക്കുമ്പോൾ ഈ കോംപിനേഷനുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം.
https://www.facebook.com/Malayalivartha