ഒരു ചുമ വന്നാലും ഇഞ്ചി പനിവന്നാലും ഇഞ്ചി വെറുതെ കുടിക്കുന്ന ചൂടുവെള്ളത്തിലും ഇഞ്ചി ഇത് അമിതമായാല്‍ ഈ പ്രശ്നങ്ങളും വരാം...
നമ്മുടെ അടുക്കളകളില്‍ കാണുന്ന വളരെ സാധാരണമായ ഒരു ചേരുവയാണ് ഇഞ്ചി. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ സലാഡുകളിലും ജ്യൂസുകളിലും മറ്റ് പാനീയങ്ങളിലുമെല്ലാം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നവരുണ്ട്.
അധികവും വയറ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നിനാണ് ഒരു പൊടിക്കൈ എന്ന നിലയില്‍ മിക്കവരും ഇഞ്ചിയെ ആശ്രയിക്കാറ്. ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇഞ്ചിക്ക് സാധിക്കും. എന്നാല്‍ അമിതമായ അളവില്‍ ഇഞ്ചി കഴിക്കരുത്. അത് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അത്തരത്തില്‍ ഇഞ്ചി അധികമാകുന്നതിലൂടെ ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഇഞ്ചി അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഹൃദയമിടിപ്പ് കൂടുന്നതിനും ബിപി കുറയ്ക്കുന്നതിനുമെല്ലാം ഇഞ്ചി കാരണമാകാം. കാഴ്ചാശക്തി മങ്ങുക, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇഞ്ചി അധികമാകുമ്ബോള്‍ ഉണ്ടാകാം.
. ഗര്‍ഭിണികള്‍ ഇഞ്ചി അധികം കഴിക്കരുത്. ഗര്‍ഭപാത്രം സങ്കോചിക്കുന്നതിന് ഇത് കാരണമായേക്കാം. അതുപോലെ തന്നെ നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ളപ്രശ്നങ്ങളും ഇഞ്ചി അമിതമായി കഴിക്കുമ്ബോള്‍ വരാം. ഇതും ഗര്‍ഭിണികള്‍ക്ക് വിഷമതകള്‍ സൃഷ്ടിച്ചേക്കാം.
. പ്രമേഹരോഗികളും അമിതമായി ഇഞ്ചി കഴിക്കരുത്. ബിപി താഴാന്‍ സാധ്യതയുള്ളതിനാലാണ് ഇത് പറയുന്നത്. തളര്‍ച്ച, തലകറക്കം പോലുള്ള ബുദ്ധിമുട്ടുകളെല്ലാം ഇതുമൂലം ഉണ്ടാകാം. അതുപോലെ തന്നെ പ്രമേഹത്തിന് മരുന്ന് എടുക്കുന്നവരാണെങ്കില്‍ ഈ മരുന്നുമായി ഇഞ്ചി പ്രവര്‍ത്തിക്കാനും മോശം ഫലം വരാനും സാധ്യതയുണ്ട്.
. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് മിക്കവരും ഇഞ്ചിയെ ആശ്രയിക്കുന്നതെന്ന് ആദ്യമേ പറഞ്ഞുവല്ലോ. എന്നാല്‍ ഇതേ ഇഞ്ചി തന്നെ അധികമായാലും വയറിനെ ബാധിക്കാം. ഇഞ്ചി ദഹനത്തിന് ആക്കം കൂട്ടുന്ന പിത്തം ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെ ദഹനം എളുപ്പമാക്കും.
എന്നാല്‍ ഭക്ഷണം അകത്തില്ലാത്തപ്പോള്‍ അധികം ഇഞ്ചി ചെന്നാല്‍ അത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ഗ്യാസ്, അസ്വസ്ഥത, വയറിളക്കം, വേദന എന്നിവയെല്ലാം ഉണ്ടാകാം.
. ചിലരില്‍ ഇഞ്ചി അമിതമായി കഴിക്കുന്നത് സ്കിന്‍ അലര്‍ജിക്കും മറ്റ് അവര്‍ജികള്‍ക്കും കാരണമാകാറുണ്ട്. ചര്‍മ്മത്തില്‍ പാടുകള്‍ വീഴുക, കണ്ണില്‍ ചുവപ്പ്, കണ്ണില്‍ ചൊറിച്ചില്‍- അസ്വസ്ഥത,ചുണ്ടുകളില്‍ വീക്കം, തൊണ്ടയില്‍ അസ്വസ്ഥത എന്നിവയെല്ലാം വരാം.
https://www.facebook.com/Malayalivartha