ചിലര്‍ തടി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക.. മറ്റ് ചിലര്‍ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല ഭക്ഷണം ഒഴുവാക്കിയാൽ എന്ത് സംഭവിക്കും... എന്നാൽ അറിഞ്ഞോളൂ പലതും സംഭവിക്കും...
ചിലര്‍ തടി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക. മറ്റ് ചിലര്‍ സമയം കിട്ടാത്തത് കൊണ്ട് കഴിക്കാറില്ല. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ചെയ്യാറുള്ളത്. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ ഉണ്ടാകാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള് എന്തൊക്കെയാണെന്ന് നോക്കാം.
മാനസികനിലയെ ബാധിക്കാം
വിശക്കുമ്ബോള്‍ ചിലര്‍ക്ക് ദേഷ്യം ഉണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കാതിരുന്നാല്‍ മാനസികനിലയെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. ഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കിയാല്‍ ദേഷ്യം, ഉത്കണ്ഠ എന്നിവ ഉണ്ടാകാം.
ശ്രദ്ധ കുറയാം
നമ്മുടെ തലച്ചോര്‍ ഗ്ലൂക്കോസിന്റെ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്ബോള്‍ ശ്രദ്ധിക്കാനുള്ള കഴിവും ഇല്ലാതാകും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, ശ്രദ്ധക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.
പ്രവര്‍ത്തനം സാവധാനത്തിലാകും
ഭക്ഷണം ഒഴിവാക്കിയാല്‍ ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകും. വളരെ കുറച്ച് കാലറി മാത്രമേ ഉണ്ടാകൂ. ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകുന്നത് ഭാരം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്.
തലചുറ്റല്‍ ഉണ്ടാകാം
ഭക്ഷണം ഒഴിവാക്കുന്നത് ശീലമാക്കിയാല്‍ ക്ഷീണം ഉണ്ടാകുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്യും. രക്തസമ്മര്ദ്ദം കുറയാനുള്ള സാധ്യതയും കൂടുതലാണ്.
https://www.facebook.com/Malayalivartha