വെളിച്ചെണ്ണയ്ക്ക് രുചി വ്യത്യാസം വന്ന് കേടാകാറുണ്ടോ? വിഷമിക്കണ്ട ഏറ്റവും നല്ല പരിഹാര മാർഗ്ഗമിതാണ്! ഇങ്ങനെ ചെയ്യൂ
മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെളിച്ചെണ്ണ. പൊതുവെ കറിയുണ്ടാക്കുന്നതിനു തൊട്ട് കുളിക്കാൻ വരെ വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇതിൽ തന്നെ ചിലർ കൊപ്ര ആട്ടിച്ച് വെളിച്ചെണ്ണ ഉണ്ടാക്കി സൂക്ഷിച്ചുവയ്ക്കും. അതുപോലെതന്നെ, ഇന്ന് പല മില്ലുകളില്‍ നിന്നും വെളിച്ചെണ്ണ ലഭ്യമാകാറുണ്ട്. എന്നാൽ ഇത്തരത്തില്‍ വെളിച്ചെണ്ണ നല്ല കൂടിയ അളവില്‍ വാങ്ങി വെച്ചതിനുശേഷം പലപ്പോഴും ഇത് ചീത്തയാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
എന്നുവെച്ചാൽ രുചി വ്യത്യാസം വരുവാന്‍ ആരംഭിക്കുന്നതാണ്. ഇത്തരത്തില്‍ രുചി വ്യത്യാസം വന്നാല്‍ ഉപയോഗശൂന്യമായി പോവുന്നതിനാൽ, അത് വരാതിരിക്കുവാന്‍ എന്തെല്ലാം ചെയ്യാം എന്ന് നോക്കണം. അത്തരത്തിൽ കേടാകാതിരിക്കാൻ ഇതാ ചില പൊടിവിദ്യകൾ. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വീട്ടില്‍ ആട്ടിച്ചെടുത്ത വെളിച്ചെണ്ണയാണെങ്കിൽ അത് നന്നായി വെയിലത്ത് വെച്ച് അതിലെ ജലാംശം മൊത്തത്തില്‍ ഇല്ലാതാക്കണം.
ഇതിനു ശേഷം മാത്രം നന്നായി അടച്ചു സൂക്ഷിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്. അതുകൊണ്ട് എന്നും വീടിന് മുറ്റത്ത്, നല്ല വെയിലുള്ള സ്ഥലത്ത് വെളിച്ചെണ്ണ വെയ്ക്കാവുന്നതാണ്. ഇത് വെളിച്ചെണ്ണ ചീത്തയാകാതെ നല്ലരീതിയില്‍ കുറേകാലം ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. കൂടാതെ എണ്ണ നല്ലപോലെ തെളിഞ്ഞ് കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ തെളിഞ്ഞുവരുന്ന എണ്ണ വേറെ കുപ്പിയിലാക്കി സൂക്ഷിച്ച് വെക്കുകയാണെങ്കിൽ അത് ദീർഘനാൾ ഉപയോഗിക്കാം.
അതുപോലെ ഈര്‍പ്പം തങ്ങി നില്‍ക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ വെള്ളം ആകുന്നിടത്ത് വെളിച്ചെണ്ണ സൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ ചെയ്താൽ വേഗത്തില്‍ ചീത്തയാകുന്നതിന് കാരണമാകും. അതിനാല്‍ എപ്പോഴും അടച്ചുറപ്പുള്ള സ്ഥലത്ത് സാധാരണ താപനില ഉള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം. വെളിച്ചെണ്ണ ഒഴിച്ചു വയ്ക്കുന്ന പാത്രമാണെങ്കിലും കുപ്പിയാണെങ്കിലും നന്നായി അടച്ചുവയ്ക്കുവാന്‍ പറ്റുന്നതായിരിക്കണം.
അല്ലെങ്കിൽ ഇതിലേയ്ക്ക് വായുസഞ്ചാരം ഉണ്ടാവുകയും അതില്‍ ഈര്‍പ്പം തങ്ങി നിന്ന് ചീത്തയാകുവാനുള്ള സാധ്യതയും കൂടുതലാകുന്നു. അതിനാൽ തന്നെ നല്ല മുറുക്ക മുള്ള പാത്രത്തില്‍ അല്ലെങ്കില്‍ കുപ്പിയില്‍ മാത്രമെ ഇവ സൂക്ഷിക്കുവാന്‍ പാടുള്ളൂ.
വെളിച്ചെണ്ണ കുറച്ച് അളവില്‍ മാത്രമാണ് ഉള്ളതെങ്കില്‍ റെഫ്രിജറേറ്റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇത് കേടുകൂടാതെ കുറേകാലം നിലനില്‍ക്കുന്നതിന് സഹായിക്കുന്നതാണ്. വെളിച്ചെണ്ണ ആവശ്യമുള്ളപ്പോള്‍ പുറത്തുവെച്ച് എടുക്കാവുന്നതാണ്. ഇനി ആട്ടിച്ചു കൊണ്ടുവന്ന വെളിച്ചെണ്ണ ആണെങ്കിലും അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങിയതാണെങ്കിലും അതില്‍ അൽപം കുരുമുളക് ഇട്ടുവെച്ചാല്‍ വെളിച്ചെണ്ണ കേടാകാതെ ഇരിക്കുന്നതാണ്. അതുപോലെ ചിലര്‍ വെളിച്ചെണ്ണയില്‍ കല്ലുപ്പ് ഇട്ട് വെക്കാറുണ്ട്.
കുരുമുളകിനെപ്പോലെതന്നെ ഇതും വെളിച്ചെണ്ണ കേടാകാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. വെളിച്ചെണ്ണയ്ക്ക് ഉപ്പ് രസം വരുമോ എന്ന ഭയമുണ്ടെങ്കില്‍ ഇത് ഒഴിവാക്കാവുന്നതുമാണ്. കല്ലുപ്പും കുരുമുളകും ചേർക്കുന്നത് പോലെത്തന്നെ ചെറിയ കഷ്ണം ശര്‍ക്കരയും വെളിച്ചെണ്ണയില്‍ ഇട്ടുവയ്ക്കുന്നത് വെളിച്ചെണ്ണ കേടാകാതിരിക്കുവാന്‍ വളരെയധികം ഉത്തമമാണ്.
https://www.facebook.com/Malayalivartha